ബെംഗളൂരു: നിർമാണ തൊഴിലാളികൾ താമസിച്ചിരുന്ന ഷെഡുകൾക്ക് തീപ്പിടിച്ചു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. നാഗവാരയ്ക്കടുത്തുള്ള വീരന്നപാളയയിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ തൊഴിലാളികൾ താത്കാലികമായി കെട്ടിയ ഷെഡുകൾക്കാണ് തീപ്പിടിച്ചത്. 40 ഷെഡുകളാണ് അപകടത്തിൽ കത്തിനശിച്ചത്. കല്യാണ കർണാടക മേഖലയിലെയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും നിർമ്മാണ തൊഴിലാളികളായിരുന്നു ഇവിടെ താമസിച്ചിരുന്നത്.
ഷെഡിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ മുഴുവൻ പേരും പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയാണ് തീയണച്ചത്. വീരന്നപാളയ മെയിൻ റോഡിലെ സ്വകാര്യ സ്കൂളിനോട് ചേർന്നുള്ള ഒഴിഞ്ഞ സ്ഥലത്താണ് ഷെഡുകൾ നിർമ്മിച്ചിരുന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ഗോവിന്ദപുര പോലീസ് കേസെടുത്തു.
TAGS: BENGALURU | BUILDING CATCHES FIRE
SUMMARY: Fire destroys 40 labourer sheds near Nagawara in Bengaluru, none hurt
ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ സുരക്ഷാ ഡ്യൂട്ടിക്കിടെ ജീവനക്കാരൻ അബദ്ധത്തിൽ ട്രാക്കിലേക്ക് വീണു. അടുത്തിടെ ഉദ്ഘാടനം ചെയ്ത യെല്ലോ ലൈനിലെ റാഗിഗുഡ…
ബെംഗളൂരു: മൈസൂരു യെല്‍വാലയിലുള്ള ആർഎംപി ഫാക്ടറി പരിസരത്ത് കടുവയെ കണ്ടതായി വിവരം. തിങ്കളാഴ്ച വൈകുന്നേരം പതിവ് പെട്രോളിങ്ങിനിടയാണ് സുരക്ഷാ ഉദ്യോഗസ്ഥർ…
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ട്രാൻസ് വുമൺ അവന്തികയ്‌ക്കെതിരെ വിമർശനവുമായി ട്രാൻസ്‌ജെൻഡർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അന്ന.…
ബെംഗളൂരു: ധര്‍മ്മസ്ഥലയില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചതായി ആരോപിക്കപ്പെടുന്ന കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രാഷ്ട്രീയ ഹിന്ദു ജാഗരണ്‍…
ബെംഗളൂരു: ട്രാവൽ ഏജൻസി ജീവനക്കാരനെ ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കലാസിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. ബീഹാർ…
ജമ്മു: ജമ്മുവിലെ ദോഡയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ 10 പേർ മരിച്ചതായി റിപോർട്ട്. തുടർച്ചയായ മൂന്ന് ദിവസത്തെ കനത്ത മഴ ജമ്മു…