ബെംഗളൂരു: മലിനജലം കുടിച്ച് 70ലധികം പേർക്ക് ദേഹാസ്വാസ്ഥ്യം. ധാർവാഡ് കൽഘട്ഗി താലൂക്കിലെ മുതാഗി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിൽ വിതരണം ചെയ്ത കുടിവെള്ളത്തിൽ മലിനജലം കലർന്നതാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക വിവരം. 10 പേർ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിലും 36 പേർ കൽഘട്ഗി താലൂക്ക് ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ബുധനാഴ്ച മുതലാണ് ഗ്രാമത്തിലുള്ളവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു തുടങ്ങിയത്. ഛർദിയും വയറിളക്കവും അനുഭവപ്പെട്ട ഗ്രാമവാസികൾ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഗ്രാമത്തിലെ മൂന്ന് കുഴൽക്കിണറുകളിൽ നിന്നാണ് ഓവർഹെഡ് ടാങ്കുകളിലേക്ക് കുടിവെള്ളം എതിർക്കുന്നത്.
ഇതിലാണ് മലിനജലം കലർന്നതായി കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ദിവ്യ പ്രഭു പറഞ്ഞു. സംഭവത്തിൽ പ്രാദേശിക പഞ്ചായത്ത് വികസന ഓഫീസർ പ്രവീൺ കുമാർ ഗന്നിയെ സസ്‌പെൻഡ് ചെയ്തതായി അവർ അറിയിച്ചു. വെള്ളത്തിൻ്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ കേസെടുത്തതായും ദിവ്യ പ്രഭു കൂട്ടിച്ചേർത്തു.
TAGS: KARNATAKA | CONTAMINATED WATER
SUMMARY: Over 70 fall ill consuming contaminated water
തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സംസ്ഥാനത്ത് നാളെ സൂചന സമരം നടത്തുമെന്ന് സ്വകാര്യ ബസുടമകൾ. ബസ്സുടമകളുടെ സംഘടനകളുടെ…
കൊച്ചി: കേരള സർവകലാശാല റജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലർക്ക് തിരിച്ചടി. റജിസ്ട്രാറായി ഡോ.കെ എസ് അനിൽകുമാറിന് തുടരാമെന്ന് ഹൈക്കോടതി…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 72080 രൂപയാണ് ഒരു പവൻ…
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു. 85 വയസ്സായിരുന്നു. ഇന്ന് രാവിലെ…
തിരുവനന്തപുരം: കേരള സർവകലാശാല ജോയിന്റ് റജിസ്ട്രാർക്ക് സസ്പെൻഷൻ. റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിട്ടും റിപ്പോർട്ട് നൽകാതെ അവധിയിൽ…
ബാങ്ക് ഓഫ് ബറോഡ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ആകെ 2,500 തസ്തികകളിലാണ് ഒഴിവ്. അപേക്ഷ സമര്‍പ്പിക്കാനുള്ള…