കൊച്ചി: വേണാട് എക്സ്പ്രസില്‍ തിരക്കിനെ തുടര്‍ന്ന് രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണു. ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍നിന്ന സ്ത്രീകളാണ് കുഴഞ്ഞു വീണത്. ബോധക്ഷയത്തെ തുടര്‍ന്ന് യാത്രക്കാരില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നത്തെ യാത്രയില്‍ ഏറ്റുമാനൂര്‍ കഴിഞ്ഞതോടെ യുവതികള്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ട്രെയിന്‍ വൈക്കം റോഡ് സ്റ്റേഷനിലേക്ക് അടുത്തപ്പോള്‍ ഗാര്‍ഡിനെ വിവരമറിയിച്ചു. അടുത്ത സ്റ്റേഷനായ പിറവം റോഡില്‍ ട്രെയിന്‍ നിര്‍ത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസവും തൃപ്പൂണുത്തറയില്‍ ഒരു യാത്രക്കാരി കുഴഞ്ഞുവീണിരുന്നു. 2022 ഏപ്രിലില്‍ മാവേലിക്കരയില്‍ നിന്ന് എറണാകുളത്തേക്ക് ജനറല്‍ കോച്ചില്‍ യാത്ര ചെയ്ത യുവതിയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി.
അവധി ദിനങ്ങള്‍ക്ക് ശേഷമുള്ള തിങ്കള്‍ ആയതിനാല്‍ സംസ്ഥാനത്ത് ട്രെയിനുകളില്‍ ഇന്ന് കനത്ത തിരക്കായിരുന്നു പാലരുവി, വേണാട് എക്‌സ്പ്രസ്സുകള്‍ക്കൊപ്പം മെമു ട്രെയിന്‍ കൂടി അനുവദിക്കണമെന്ന് നാളുകളായി യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടും റെയില്‍വെ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏറെ നാളായുള്ള പ്രതിഷേധത്തിനൊടുവില്‍ ഒരു ട്രെയിന്‍ കൂടി അനുവദിച്ചിരുന്നെങ്കിലും പിന്നീട് അത് നിര്‍ത്തലാക്കിയിരുന്നു.
<br>
TAGS : TRAIN | COLLAPSED
SUMMARY : Overcrowding in Venad Express; Two passengers collapsed
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…