തൃശൂർ: കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന പി. ഭാസ്കരൻ ഫൗണ്ടേഷൻ വർഷം തോറും നൽകുന്ന പി. ഭാസ്കരൻ പുരസ്കാരം അന്തരിച്ച ഗായകൻ പി. ജയചന്ദ്രന്. ശ്രീകുമാരൻ തമ്പി, കമൽ, വിദ്യാധരൻ മാസ്റ്റർ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണയിച്ചത്. മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ജയചന്ദ്രന്റെ ഗാനാലാപനം ഭാവതലത്തിലേക്ക് ഉയർത്തുന്നതായിരുന്നെന്ന് സമിതി വിലയിരുത്തി.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്ന അവാർഡ് 25ന് വൈകിട്ട് അഞ്ചിന് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടക്കുന്ന ഭാസ്കരസന്ധ്യയിൽ വച്ച് ശ്രീകുമാരൻ തമ്പിയിൽ നിന്നും കുടുംബാംഗങ്ങൾ ഏറ്റുവാങ്ങും.
<br>
TAGS : P JAYACHANDRAN | MUSIC
SUMMARY : P. Bhaskaran award to singer P. Jayachandran
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…