ബെംഗളൂരു: ആധുനിക കേരളം എങ്ങനെയാണ് നിർമ്മിക്കപ്പെട്ടത് എന്ന ചോദ്യത്തിന്, ദേശീയ പ്രസ്ഥാനം, തൊഴിലാളി യൂണിയനുകൾ, കർഷക മുന്നേറ്റം, സാമുദായിക പരിഷ്ക്കരണം, ഐക്യകേരളത്തിന് വേണ്ടിയുള്ള സമരങ്ങൾ എന്നിങ്ങനെ ലഭിക്കുന്ന ഉത്തരത്തോടൊപ്പം സാധാരണ ജനങ്ങളെ നിരന്തരം ആകർഷിക്കുകയും, ആഹ്ലാദിപ്പിക്കുകയും, വേദനിപ്പിക്കുകയും, ഉത്കണ്ഠപ്പെടുത്തുകയും സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയും, കോരിത്തരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒക്കെ ചെയ്ത എഴുത്തുകാരും, കലാകാരരും, സിനിമകളും, നാടകങ്ങളും നൃത്തങ്ങളും ഒക്കെയുണ്ട്. ഈ നിരയിൽ വലിയ സംഭാവന നൽകിയ പി ഭാസ്കരന്റ പങ്ക് അമൂല്യമാണെന്നും പ്രശസ്ത ചലച്ചിത്ര നിരൂപകനായ ജി പി രാമചന്ദ്രൻ പറഞ്ഞു. കേരളസമാജം ദൂരവാണിനഗർ നടത്തിയ പി ഭാസ്കരൻ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ജനകീയ കലകളും ആധുനിക കേരളവും എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരനെക്കാൾ പ്രധാന്യമുണ്ട് അയാളുടെ രചന കൾക്ക് എന്നാണ് ഇറ്റാലോ കാൽവിനോ ( ഇറ്റലി) പറയുന്നത്. ഭാസ്കരൻ മാഷിന്റെ കാര്യത്തിലും ഇത് ശരിയാണ്. അദ്ദേഹം ആരെന്നും എന്താണെന്നും എപ്പോൾ എങ്ങിനെ ജീവിച്ചെന്നും ഒരുപക്ഷേ വരുംകാലത്ത് എല്ലാവരും മറന്നു പോയേക്കാം,മറക്കാൻ പാടില്ലാത്തതാണ്.എന്നാലും സംഭവിച്ചേക്കാം. പക്ഷേ അദ്ദേഹത്തിന്റെ രചനകൾ – കവിതകളും കവിതകളെക്കാൾ ഏറെ പാട്ടുകൾ – അവ സുപ്രധാനമായി നിലനിൽക്കും. കാരണം അതാണ് കേരളം, അതാണ് മലയാളം. കേരളവും മലയാളവും ഉള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ രചനകൾ നിലനിൽക്കും. അതുകൊണ്ടാണ് ആധുനിക കേരളത്തെ സൃഷ്ടിച്ച മഹോന്നതന്മാരിൽ സുപ്രധാനസ്ഥാനമാണ് പി ഭാസ്കരൻ മാഷ് ക്കു ള്ളതെന്നും ജി പി രാമചന്ദ്രൻ പറഞ്ഞു.ഭാസ്കരൻ മാസ്റ്ററുടെ ചലച്ചിത്ര സംഭാവനകളെക്കുറിച്ചും, കവിതകളുടെയും ഗാനങ്ങളുടെയും സവിശേഷതകളെ പറ്റിയും നിരവധി ഉദാഹരണങ്ങൾ നിരത്തി അദ്ദേഹം വിവരിച്ചു.
ചർച്ച ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. ഡോ രാജൻ, വി കെ സുരേന്ദ്രൻ, ആർ വി ആചാരി, ടി എം ശ്രീധരൻ, പൊന്നമ്മ ദാസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഡോ സുഷമ ശങ്കറിന്റെ നോവൽ “അച്ഛന്റെ കല്യാണം” എന്ന നോവൽ സമാജം പ്രസിഡന്റ് മുരളീധരൻ നായർക്ക് നൽകി ജി പി രാമചന്ദ്രൻ പ്രകാശനം ചെയ്തു. പരിപാടിയുടെ ഭാഗമായി ഡോ സുഷമ ശങ്കർ, മോഹൻ ദാസ്, തങ്കമ്മ സുകുമാരൻ, എൻ കെ ശാന്ത, സംഗീത ശരത്, സ്മിത, ഓമന, സൗദ റഹ്മാൻ, ഷമീമ, സുമ മോഹൻ, അബ്ദുൾ അഹദ്, ജയപ്രകാശ്, പ്രതിഭ പി പി, സുനിൽ ശിവൻ എന്നിവർ പി ഭാസ്കരന്റെ കവിതകളും ഗാനങ്ങളും ആലപിച്ചു.
സാഹിത്യവിഭാഗം കൺവീനർ കുഞ്ഞപ്പൻ ജി പി രാമചന്ദ്രനെയും, എഡുക്കേഷൻ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് ഡോ സുഷമ ശങ്കറെയും പരിചയപ്പെടുത്തി. സമാജം പ്രസിഡന്റ് മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം പി വിജയൻ, സോണൽ സെക്രട്ടറി വിശ്വനാഥൻ എന്നിവർ അതിഥികളെ ആദരിച്ചു. ഡെന്നിസ് പോൾ പരിപാടി നിയന്ത്രിക്കുകയും “അച്ഛന്റെ കല്യാണം” എന്ന നോവൽ പരിചയപ്പെടുത്തുകയും ചെയ്തു. ട്രഷറർ എം കെ ചന്ദ്രൻ ജി പി രാമചന്ദ്രന് ഉപഹാരം നൽകി.
<BR>
TAGS : KERALA SAMAJAM DOORAVAANI NAGAR
ന്യൂഡല്ഹി: ഇന്ത്യന് ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള് കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില് അപകടത്തില്പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില് ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്ക്ക് നേറ്റിവിറ്റി കാര്ഡ് നല്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില് വില്ലേജ് ഓഫീസർ നല്കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…