▪️ പാബ്ലോ പിക്കാസോ
മാഡ്രിഡ്: വിഖ്യാത ചിത്രകാരൻ പാബ്ലോ പിക്കാസോയുടെ 600,000 യൂറോ (ഏകദേശം 6.15 കോടി രൂപ) വിലമതിക്കുന്ന ചിത്രം കാണാതായി. സ്പെയിനിലെ ഒരു പ്രദർശനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ചിത്രം കാണാതായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മാഡ്രിഡിൽ നിന്ന് തെക്കൻ നഗരമായ ഗ്രാനഡയിലെ ചിത്രപ്രദർശനത്തിന് പോകുന്നതിനിടെയാണ് ക്യാൻവാസിൽ എണ്ണച്ചായത്തിൽ വരച്ച ‘സ്റ്റിൽ ലൈഫ് വിത്ത് ഗിറ്റാർ’ എന്ന ചിത്രം നഷ്ടപ്പെട്ടത്.
കാജഗ്രാനഡ ഫൗണ്ടേഷൻ സംഘടിപ്പിച്ച “സ്റ്റിൽ ലൈഫ്, ദി എറ്റേണിറ്റി ഓഫ് ദി ഇന്നർട്ട്” എന്ന പ്രദർശനത്തിനായി ഉൾപ്പെടുത്തിയിരുന്ന 57 കലാസൃഷ്ടികളുടെ ഭാഗമായിരുന്നു ഈ പെയിന്റിംഗ്. ഈ ശേഖരം സെപ്റ്റംബർ 25 ന് മാഡ്രിഡിൽ സൂക്ഷിച്ചിരുന്നു. തുടർന്ന് ഗ്രാനഡയിലേക്ക് മാറ്റി. എന്നാൽ കലാസൃഷ്ടികൾക്കൊപ്പം പിക്കാസോ ചിത്രം എത്തിയിട്ടില്ലെന്ന് മനസിലാക്കിയതിനെ തുടർന്ന് ഫൗണ്ടേഷൻ ഒക്ടോബർ 10 ന് പോലീസിൽ പരാതി നൽകി. കാജ ഗ്രാനഡ കൾച്ചറൽ സെന്ററിൽ നിശ്ചയിച്ച പ്രകാരം പ്രദർശനം നടന്നെങ്കിലും പിക്കാസോയുടെ പ്രധാന കലാസൃഷ്ടി ഇല്ലാത്തതിനാൽ സംഘാടകരും വിഷമത്തിലായി. പ്രദർശനത്തിലെ എല്ലാ സൃഷ്ടികളും സ്വകാര്യ ശേഖരങ്ങളിൽ നിന്നുള്ളതാണെന്നും ഫൗണ്ടേഷൻ അറിയിച്ചു.
പിക്കാസോയുടെ ചിത്രങ്ങൾക്ക് പ്രശസ്തിയും ഉയർന്ന വിപണി മൂല്യവും ഉള്ളതിനാൽ തന്നെ അവ പലപ്പോഴും മോഷ്ടിക്കപ്പെടാറുണ്ട്. 1976-ലായിരുന്നു ഏറ്റവും കുപ്രസിദ്ധമായ മോഷണങ്ങളിലൊന്ന് നടന്നത്. അന്ന് തെക്കൻ ഫ്രാൻസിലെ അവിനോണിലുള്ള പാലൈസ് ഡെസ് പേപ്സ് മ്യൂസിയത്തിൽ നിന്ന് പിക്കാസോയുടെ നൂറിലധികം പെയിന്റിംഗുകളാണ് മോഷ്ടിക്കപ്പെട്ടത്. എന്നാൽ പിന്നീട് ഈ ചിത്രങ്ങളെല്ലാം കണ്ടെത്തിയിരുന്നു.
രണ്ട് ചിത്രങ്ങൾക്ക് അടുത്തിടെ നടന്ന ലേലങ്ങളിൽ 140 മില്യൺ ഡോളറിലധികം വില ലഭിച്ചിരുന്നു.തന്റെ കലാജീവിതത്തിലുടനീളം പരമ്പരാഗതമായ ശൈലികളെ വെല്ലുവിളിക്കുകയും, വൈവിധ്യമാർന്ന വിഷയങ്ങളിൽ പരീക്ഷണങ്ങൾ നടത്തുകയും ചെയ്‌ത പിക്കാസോയുടെ ചിത്രങ്ങൾക്ക് വലിയ ആരാധക പിന്തുണയാണുള്ളത്.
SUMMARY: Pablo Picasso’s painting worth Rs 6.15 crore stolen; incident occurred while it was being taken for exhibition
ആലപ്പുഴ: ആലപ്പുഴ കാർത്തികപള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ സ്കൂള്‍ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. വിദ്യാർഥികള്‍ ലഹരിവസ്തുക്കള്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന്…
കോഴിക്കോട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികളിൽ പാർട്ടി സമ്മർദത്തിലായ സാഹചര്യത്തിൽ ശബരിമല സ്വർണ്ണക്കൊള്ള വിഷയം ഉയർത്തി…
തിരുവനന്തപുരം: പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്ക് ഇന്ന് അതീവ നിർണായകം. സംസ്ഥാനത്തിനകത്തും പുറത്തും പോലീസ് ഊർജ്ജിതമായി തിരച്ചിൽ നടത്തുന്നതിനിടെ,…
ബെംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025-ലെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈത്ത്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത സതീഷ്…
തിരുവനന്തപുരം: ശംഖുമുഖം കടപ്പുറത്ത് ഇന്ന് നടക്കുന്ന 54ാമത് നാവിക ദിനാഘോഷപ്രകടനങ്ങളിൽ രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുക്കും. വൈകീട്ട് 4.20ന് തിരുവനന്തപുരം…