തിരുവനന്തപുരം: വയോധികയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ ശരീരത്തിനുള്ളില്‍ ഘടിപ്പിച്ചിരുന്ന പേസ് മേക്കർ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതര പരുക്ക്. തിരുവനന്തപുരം പള്ളിപ്പുറത്താണ് സംഭവം. കരിച്ചാറ സ്വദേശി സുന്ദരൻ്റെ കാലിലാണ് പേസ് മേക്കറിന്റെ ഭാഗങ്ങള്‍ തുളച്ചു കയറിയത്.
ചൊവാഴ്‌ച മരണപ്പെട്ട പള്ളിപ്പുറം സ്വദേശി വിമലയമ്മയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് വീട്ടുവളപ്പില്‍ സംസ്കരിച്ചത്. മൃതദേഹം സംസ്‌കരിക്കുന്നതിനിടെ ശരീരത്തിനുള്ളിലെ പേസ് മേക്കർ ശബ്ദത്തോടെ പൊട്ടിത്തറിക്കുകയായിരുന്നു. ഇതിന്റെ ചീളാണ് സമീപത്ത് നിന്നിരുന്ന സുന്ദരന്റെ കാല്‍മൂട്ടിലേക്ക് തുളച്ചുകയറിയത്.
പരിഭ്രാന്തരായ വീട്ടുകാർ സുന്ദരനെ കഴക്കൂട്ടത്തെ സ്വാകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഹൃദ്രോഗിയായ വീട്ടമ്മയ്ക്ക് അടുത്തിടെയാണ് പേസ് മേക്കർ ഘടിപ്പിച്ചത്. സാധാരണ മരണ ശേഷം പേസ് മേക്കർ നീക്കം ചെയ്യാറുണ്ട്. എന്നാല്‍ വീട്ടില്‍ വെച്ചായിരുന്നു വയോധികയുടെ മരണം സംഭവിച്ചത്.
SUMMARY: Pacemaker explodes during cremation; one seriously injured
തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജില്‍ കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണു. ഹെറിറ്റേജ് ബ്ലോക്കിലെ ക്ലാസ് റൂമിന്റെ സീലിംഗ് ആണ് തകര്‍ന്നത്. ഇന്ന്…
തിരുവനന്തപുരം: സംസ്ഥാനത്തടക്കം തുലാവര്‍ഷമെത്തി. ഇതിന്റെ ഫലമായി വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് കേരളത്തിന്റെ…
അഹമ്മദാബാദ്: മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി ഗുജറാത്ത് സര്‍ക്കാരിലെ മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രി മാരെല്ലാം രാജിവെച്ചു. എല്ലാ മന്ത്രിമാരുടേയും രാജി മുഖ്യമന്ത്രി…
ബെംഗളൂരു: ഉഡുപ്പി സ്വദേശിയായ ചന്ദ്രകാന്തിന് ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പിലൂടെ നഷ്ടമായത് 29.68 ലക്ഷം രൂപ. സെപ്റ്റംബര്‍ 11ന് @Anjana_198_off എന്ന…
ബെംഗളൂരു: കര്‍ണാടകയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തമിഴ്‌നാട്ടിലേതുപോലെ സമാനമായ രീതിയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്…
തിരുവനന്തപുരം: അമ്പൂരിയില്‍ കൂണ്‍ കഴിച്ച ആറ് പേർ ആശുപത്രിയില്‍. കുമ്പച്ചല്‍ക്കടവ് സ്വദേശി മോഹനൻ കാണിയും കുടുംബാംഗങ്ങളെയും ആണ് കാരക്കോണം മെഡിക്കല്‍…