പഹല്‍ഗാം ആക്രമണം; അന്വേഷണം ചൈനയിലേക്കും

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ ചൈനീസ് ബന്ധമുണ്ടെന്ന് റിപ്പോർട്ടുകള്‍. ആക്രമണ സ്ഥലത്തു നിന്നും കണ്ടെത്തിയ ജീ പ്രോ ഹീറോ 12 ബ്ലാക്ക് ക്യാമറ ചെനയില്‍ നിന്നാണ് ആക്‌ടിവേറ്റ് ചെയ്തതെന്നാണ് എൻഐഎ കണ്ടെത്തി. കാമറ ആരാണ് വാങ്ങിയതെന്നും ഉപയോഗിച്ചതെന്നും അത് എങ്ങനെയാണ് അക്രമികളുടെ കൈകളില്‍ എത്തിയതെന്നും അടക്കമുള്ള വിവരങ്ങള്‍ തേടി ജമ്മു കശ്മീർ പ്രത്യേക എൻഐഎ കോടതി ചൈനയ്ക്ക് ലെറ്റർ റോഗേറ്ററി അയച്ചു.

ഗോപ്രോ ഹീറോ ബ്ലാക്ക് 12 ക്യാമറയുടെ വിതരണ ശൃംഖലയും ഉപയോക്തൃ വിശദാംശങ്ങളും കൈമാറാൻ അഭ്യർഥിച്ചുള്ള കത്താണ് ലെറ്റർ റൊഗേറ്ററി. ആക്രമണത്തിന് മുമ്ബുള്ള നിരീക്ഷണം, ഭീകരരുടെ നീക്കം എന്നിവ തെളിയിക്കാൻ ഈ വിവരങ്ങള്‍ നിർണായകമെന്ന് വിലയിരുത്തല്‍. നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള നിർമാതാക്കളില്‍ നിന്ന് ചൈനയിലെ എഇ ഗ്രൂപ്പ് ഇന്‍റർനാഷണല്‍ ലിമിറ്റഡ് എന്ന വിതരണക്കാരാണ് ഈ ക്യാമറ കൈമാറിയതെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.

2025 ഏപ്രിലില്‍ പഹല്‍ഗാമിലെ ബൈസരൻ പുല്‍മേട്ടില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് മുന്നോടിയായി പ്രദേശം നിരീക്ഷിക്കാനും ദൃശ്യങ്ങള്‍ ചിത്രീകരിക്കാനുമാണ് ഭീകരർ ഗോ പ്രോ കാമറ ഉപയോഗിച്ചത്. എന്നാല്‍, നിലവിലെ ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങളുടെയും പാക്കിസ്ഥാൻ – ചൈന ബന്ധത്തിന്‍റെയും പശ്ചാത്തലത്തില്‍ ചൈന വിഷയത്തില്‍ എത്തരത്തിലാവും പ്രതികരിക്കുക എന്നതില്‍ ആശങ്കയുണ്ട്. ചൈന പ്രതികരിച്ചില്ലെങ്കില്‍ അന്വേഷണത്തിനായി മറ്റ് രാജ്യാന്തര മാർഗങ്ങള്‍ തേടാനാണ് എൻഐഎ നീക്കം.

SUMMARY: Pahalgam attack; Investigation to be sent to China

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി

ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി...

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി സന്തോഷ് കുമാർ (48) ബെംഗളൂരുവില്‍...

കേരളസമാജം ദൂരവാണിനഗർ കവിത ചൊല്ലൽ ചലച്ചിത്ര ഗാന സംഘഗാന മത്സരം 26 ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സെപ്തംബർ 19, 20 തിയ്യതികളിലായി നടത്തുന്ന ഓണാഘോഷ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 26ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാർ ജൂലൈ 26ന്...

സൊനാം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡല്‍ഹി: സോനം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശം....

ലഹരി ബന്ധമല്ല, പാളയത്ത് യുവാവിനെ കുത്തിയത് ബന്ധു; അറസ്റ്റിൽ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ...

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി, അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ...

Related Articles

Popular Categories