LATEST NEWS

പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍: പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച

ന്യൂഡൽഹി: പഹൽഗാം ആക്രമണവും അതിന് ശേഷമുള്ള ഓപ്പറേഷൻ സിന്ദൂർ നടപടിയെയും കുറിച്ചു പാർലമെന്റിൽ തിങ്കളാഴ്ച ചർച്ച ആരംഭിക്കും. ലോക്‌സഭയിൽ തിങ്കളാഴ്ചയാണ് ചർച്ച; രാജ്യസഭയിൽ ചൊവ്വാഴ്ചയും. വർഷകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ച പൂർണമായി തടസ്സപ്പെട്ടശേഷം തിങ്കളാഴ്ച സഭ ചേരുമ്പോൾ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഈ വിഷയങ്ങളിൽ ഭരണ, പ്രതിപക്ഷ വാക്പോരിന് ഇന്നു മുതൽ പാർലമെന്റ് സാക്ഷ്യം വഹിക്കും.

ഇരുസഭയിലും 16 മണിക്കൂര്‍ വീതമാണ് ചര്‍ച്ചയ്ക്കായി നീക്കിവെച്ചിട്ടുള്ളത്. ഭരണപക്ഷത്തുനിന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ എന്നിവര്‍ സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുമെന്നാണ് സൂചന. പ്രതിപക്ഷനിരയില്‍ ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സംസാരിക്കും. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഉള്‍പ്പെടെ പ്രതിപക്ഷനിരയിലെ മറ്റ് പ്രമുഖരും സര്‍ക്കാരിനെതിരേ രംഗത്തുവരും.

സുരക്ഷാ വീഴ്ചയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് ഇടയാക്കിയതെന്ന ജമ്മുകശ്മീര്‍ ലെഫ്റ്റ്‌നറ്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ വെളിപ്പെടുത്തലും, ഇന്ത്യ പാക്ക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ അവകാശവാദവും പ്രതിപക്ഷം ചര്‍ച്ചയാക്കും.

ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ വിദേശത്തുപോയ പ്രതിനിധിസംഘങ്ങളിലൊന്നിനെ നയിച്ച ശശി തരൂരിനെ, ലോക്സഭയില്‍ സംസാരിക്കാന്‍ കോണ്‍ഗ്രസ് നിര്‍ദേശിക്കുമോയെന്ന് രാജ്യം ഉറ്റുനോക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലേക്കുപോയ ഇന്ത്യന്‍ പ്രതിനിധിസംഘത്തിലെ പാര്‍ട്ടി എംപിമാരെ ചര്‍ച്ചയില്‍ അണിനിരത്തിയേക്കും. പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടിയും നിലപാട് വിശദീകരിക്കാനും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരെയാകും സർക്കാർ നിയോഗിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുസഭകളിലും മറുപടി നൽകുമെന്നാണ് സൂചന.
SUMMARY: Pahalgam terror attack, Operation Sindoor: Discussion in Parliament today

NEWS DESK

Recent Posts

പൗരത്വ പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുമ്പ് കോണ്‍ഗ്രസ് എംപി സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന…

7 minutes ago

നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി; വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്ന ആവശ്യം ഹൈക്കോടതിയും തള്ളി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള സൗബിന്റെ ഹര്‍ജി ഹൈക്കോടതി…

42 minutes ago

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചൻ (86) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു…

1 hour ago

കാസറഗോഡ് ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

കാസറഗോഡ്: മൊഗ്രാലില്‍ ദേശീയപാത നിര്‍മാണ പ്രവൃത്തികള്‍ക്കിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. വടകര സ്വദേശി അക്ഷയ്(30), അശ്വിൻ എന്നിവരാണ്…

2 hours ago

ആഗോള അയ്യപ്പസംഗമം; ഉപാധികളോടെ അനുമതി

കൊച്ചി: ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി. ഇതിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സാധരണ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍…

3 hours ago

അക്ഷയ കേന്ദ്രങ്ങളില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കൊച്ചി: കെ സ്മാർട്ട് സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തിയ സർക്കാർ നടപടി ചോദ്യംചെയ്ത് അക്ഷയ സംരംഭകർ സമർപ്പിച്ച ഹരജി ഹൈക്കോടതി…

5 hours ago