Categories: KERALATOP NEWS

പഹല്‍ഗാം ഭീകരാക്രമണം: രാമചന്ദ്രന് കണ്ണീരോടെ വിട നല്‍കി കേരളം

കൊച്ചി: പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ രാമചന്ദ്രന്റെ സംസ്കാരം നടന്നു. ഇടപ്പളളി ശ്‌മശാനത്തിലായിരുന്നു ചടങ്ങുകള്‍. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടുകൂടിയായിരുന്നു സംസ്കാരം. റിനൈ മെഡിസിറ്റി ആശുപത്രി മോർച്ചറിയില്‍ സൂക്ഷിരുന്ന മൃതദേഹം ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കില്‍ എത്തിച്ചത്.

നിരവധി പേരാണ് ഇവിടെയെത്തി അന്ത്യാഞ്ജലി അർപ്പിച്ചത്. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം മങ്ങാട്ട് റോഡിലുള്ള നീരാഞ്ജനം എന്ന വീട്ടില്‍ എത്തിച്ചിരുന്നു. ഗവർണർമാരായ രാജേന്ദ്ര അർലേക്കർ, പി.എസ്.ശ്രീധരൻ പിള്ള, കേന്ദ്രമന്ത്രി സുരേഷ്ഗോപി, മന്ത്രി പി രാജീവ്, പ്രതിപക്ഷനേതാവ് വിഡി സതീശൻ, കൊച്ചി മേയർ എം അനില്‍കുമാർ, എറണാകുളം കളക്ടർ എൻ എസ് കെ ഉമേഷ്, നടൻ ജയസൂര്യ ഉള്‍പ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിച്ചു.

രാമചന്ദ്രന്റെ ജ്യേഷ്ഠൻ രാജഗോപാല മേനോൻ യുഎസില്‍ നിന്ന് ഇന്നലെ വൈകിട്ട് എത്തി. ഇദ്ദേഹവും യുഎസിലുള്ള അടുത്ത ബന്ധുവും എത്തേണ്ടതിനാലാണ് സംസ്കാരം ഇന്ന് നടത്താനായി തീരുമാനിച്ചത്. ഭാര്യക്കും മകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പമാണ് രാമചന്ദ്രൻ ജമ്മുകാശ്മീരിലേക്ക് അവധി ആഘോഷിക്കാൻ പോയത്.

ദുബായില്‍ നിന്ന് മകള്‍ ആരതി എത്തിയതിന് പിന്നാലെയായിരുന്നു കാശ്മീർ യാത്ര. ആരതിയുടെ കണ്‍മുന്നില്‍ വച്ചായിരുന്നു രാമചന്ദ്രന് ഭീകരരുടെ വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന ചെറിയ മക്കള്‍ കരഞ്ഞത് കൊണ്ടായിരിക്കാം തന്നെയടക്കം ഭീകരർ ഉപദ്രവിക്കാതെ വിട്ടതെന്ന് ആരതി പറഞ്ഞിരുന്നു.

TAGS : PAHALGAM TERROR ATTACK
SUMMARY : Pahalgam terror attack: Kerala bids tearful farewell to Ramachandran

Savre Digital

Recent Posts

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…

1 hour ago

ഒന്നരമാസത്തെ വിശ്രമത്തിന് ദലൈലാമ കർണാടകയില്‍ എത്തി

ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ് ഗൊമാങ്…

1 hour ago

തിരുവനന്തപുരം നഗരം ആര് ഭരിക്കും? വി.വി. രാജേഷും ശ്രീലേഖയും പരിഗണനയില്‍

തിരുവനന്തപുരം: വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷന്റെ ചുക്കാന്‍ ആരെ ഏല്‍പ്പിക്കുമെന്ന ചര്‍ച്ചകള്‍ സജീവം.. മുതിര്‍ന്ന ബിജെപി നേതാവ്…

2 hours ago

മാധ്യമപ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ തിരുവനന്തപുരം സ്‌പെഷല്‍ കറസ്‌പോണ്ടന്റുമായ ജി.വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.…

3 hours ago

അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ വെടിവയ്പ്പ്; രണ്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്

റോഡ് ഐലണ്ട്:  അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പപുണ്ടായത്.…

3 hours ago

നൈസ് റോഡിൽ കാറിടിച്ച് രണ്ട് കാൽനടയാത്രക്കാര്‍ മരിച്ചു

ബെംഗളൂരു: നൈസ് റോഡിൽ കാറിടിച്ചു കാൽനടയാത്രക്കാരായ രണ്ട് തൊഴിലാളികള്‍ മരിച്ചു. യാദ്‌ഗിർ സ്വദേശികളായ രംഗമ്മ (45), ചൗഡമ്മ (50) എന്നിവരാണ്…

3 hours ago