വാഷിങ്ടൺ: പഹൽഗാം ഭീകരാക്രമണം ആസൂത്രണം ചെയ്ത ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടി.ആർ.എഫ്) ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെന്‍റിന്‍റേതാണ് തീരുമാനം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പുറത്തിറക്കിയ പ്രസ്താവനയിലാണ് ടി ആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ ഉപവിഭാഗമായാണ് ടിആര്‍എഫ്.
ആഗോള ഭീകരസംഘടനയുടെയും വിദേശ ഭീകരസംഘടനയുടെയും പട്ടികയിലും ടി.ആർ.എഫിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭീകരതയെ നേരിടുന്നതിൽ ട്രംപ് ഭരണകൂടത്തിന്‍റെ പ്രതിബദ്ധതയാണ് നടപടിയെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ടി.ആർ.എഫിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ആഗോളതലത്തിൽ ഇന്ത്യ നടത്തിയ നീക്കത്തിന്‍റെ വിജയം കൂടിയാണ് ഭീകരസംഘടനയായുള്ള പ്രഖ്യാപനം. ഭീകരാക്രമണത്തിന് പിന്നിൽ ടി.ആർ.എഫ് ആണെന്ന് തെളിവ് ലഭിച്ചതിന് പിന്നാലെ ഇക്കാര്യം ലോക രാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യ ഉന്നയിച്ചിരുന്നു.
SUMMARY: Pahalgam terror attack; US declares The Resistance Front a terrorist organization
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് – 35 22 ന് മടങ്ങും. സാങ്കേതിക തകരാർ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും വർധനവ്. ഒരു പവന് ഇന്ന് 72,880 രൂപയായി. ഇന്നലെ 72,840 രൂപയായിരുന്നു ഒരു പവന്റെ…
ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകന് വേലു പ്രഭാകരന് അന്തരിച്ചു. 68 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ…
കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ…
ബെംഗളൂരു: ധർമ്മസ്ഥല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സൗത്തട്ക ക്ഷേത്രത്തിനടുത്തുള്ള ഗുണ്ടിയിൽ കാട്ടാന ആക്രമണത്തിൽ 60 കാരന് കൊല്ലപ്പെട്ടു. മുരട്ടമേൽ സ്വദേശി…
ചെന്നൈ: തമിഴ് നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കൊടിയില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളുടെ ശ്രേണി…