Categories: TOP NEWSWORLD

കാര്‍ഗില്‍ യുദ്ധത്തില്‍ നേരിട്ട് പങ്കുണ്ട്; വെളിപ്പെടുത്തലുമായി പാകിസ്ഥാന്‍ സൈനിക മേധാവി

കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാന്‍റെ പങ്ക് തുറന്ന് സമ്മതിച്ച് സൈനിക മേധാവി. ആദ്യമായാണ് പരസ്യമായി പാകിസ്ഥാന്‍ ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തുന്നത്. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്ത് വച്ചാണ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ സയീദ് അസിം മുനിര്‍ 1999ല്‍ ഇന്ത്യയ്‌ക്കെതിരെ നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാന്‍ സൈന്യത്തിന്‍റെ നേരിട്ടുള്ള ഇടപെടല്‍ തുറന്ന് സമ്മതിച്ചത്.

പ്രതിരോധ ദിന പ്രസംഗത്തിലാണ് മുനിര്‍ കാര്‍ഗിലിനെയും ഇന്ത്യയ്‌ക്കെതിരായി നടന്ന മറ്റ് മൂന്ന് യുദ്ധങ്ങളെയും കുറിച്ച് പരാമര്‍ശം നടത്തിയത്. ഈ യുദ്ധത്തില്‍ ജീവന്‍ നഷ്‌ടമായ ജവാന്‍മാരെ രക്തസാക്ഷികളെന്നും അവരുടെ പ്രവര്‍ത്തനങ്ങളെ ത്യാഗമെന്നും മുനിര്‍ പരാമര്‍ശിച്ചത്. സൈനിക മേധാവി സ്ഥാനത്തിരുന്ന് കൊണ്ടുള്ള ഒരു വ്യക്തിയുടെ ആദ്യ ഏറ്റുപറച്ചിലാണിത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ഒരിക്കല്‍ പോലും കാര്‍ഗില്‍ യുദ്ധത്തില്‍ പാക് സൈന്യം നേരിട്ട് പങ്കെടുത്തതായി ഒരു അധികാരികളും സമ്മതിച്ചിട്ടില്ല. മാത്രമല്ല കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാന് പങ്കില്ലെന്ന് നിരന്തരം ആവര്‍ത്തിക്കുകയും ചെയ്‌തിരുന്നു. കശ്‌മീരിലെ സ്വാതന്ത്ര്യപ്പോരാളികളുടെ സൃഷ്‌ടിയായിരുന്നു കാര്‍ഗില്‍ യുദ്ധമെന്ന വാദവും അവര്‍ ഉയര്‍ത്തിക്കൊണ്ടേയിരുന്നു.

പ്രാദേശികമായി വിജയിച്ച ഒരു നടപടിയെന്നാണ് മുന്‍ സൈനിക മേധാവി ജനറല്‍ പര്‍വേസ് മുഷ്‌റഫ് കാര്‍ഗില്‍ യുദ്ധത്തെ വിലയിരുത്തിയിരുന്നത്.

കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ച് ഡയറക്‌ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് വിശദമായി സര്‍ക്കാരിനെ ധരിപ്പിച്ചിരുന്നതായി 1999ല്‍ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന നവാസ് ഷെരീഫിന്‍റെ വാര്‍ത്താവിതരണ സെക്രട്ടറി ആയിരുന്ന മുഷാഹിദ് ഹുസൈന്‍ സയീദ് വ്യക്തമാക്കിയിരുന്നു.

കാര്‍ഗില്‍ യുദ്ധ സമയത്ത് തന്‍റെ മകന്‍ അന്തരിച്ച ക്യാപ്റ്റന്‍ അമ്മര്‍ ഹുസൈനും സുഹൃത്തുക്കളും സൈനിക യൂണിറ്റില്‍ നിന്ന് വിളിച്ചിരുന്നതായി അദ്ദേഹത്തിന്‍റെ മാതാവ് രഹാന മെഹബൂബ് വെളിപ്പെടുത്തുന്നു. എന്നാല്‍ അന്നത്തെ സൈനിക മേധാവി ആയിരുന്ന പര്‍വേസ് മുഷ്‌റഫ് ഇക്കാര്യം അംഗീകരിച്ചിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യുദ്ധത്തിൽ മരിച്ചവരുടെ ബന്ധുക്കളുടെയും ഉദ്യോഗസ്ഥരുടെയും ഇപ്പോഴത്തെ സൈനിക മേധാവിയുടെയും വാക്കുകള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പാക് സൈന്യത്തിന്‍റെ പങ്ക് വെളിപ്പെടുത്തുന്നുണ്ട്.

TAGS: PAKISTAN | KARGIL WAR
SUMMARY: Pakistan Army finally confesses its involvement in the 1999 Kargil War against India, first public admission after 25 years

Savre Digital

Recent Posts

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം; കുടുങ്ങിയ 28 മലയാളികളെയും എയര്‍ലിഫ്‌റ്റ് ചെയ്‌തു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…

13 seconds ago

കുതിച്ചുകയറി സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…

1 hour ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…

2 hours ago

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…

2 hours ago

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…

3 hours ago

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

3 hours ago