LATEST NEWS

ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് വീണ്ടും നീട്ടി പാക്കിസ്ഥാൻ

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ ആകാശപരിധിയിലൂടെ പറക്കുന്നതിനുള്ള നിരോധനം നീട്ടി പാകിസ്ഥാൻ. ജനുവരി 24 വരെയാണ് നിലവിലെ വിലക്ക് നീട്ടിയത്. പാക്കിസ്ഥാൻ എയർപോർട്ട് അതോറിറ്റിയാണ് (പിഎഎ) വിലക്ക് നീട്ടിക്കൊണ്ട് പുതിയ നോട്ടാം (നോട്ടീസ് ടു എയർമെൻ) പുറപ്പെടുവിച്ചത്.  ഇന്ത്യയുടെ യാത്രാ, സൈനിക വിമാനങ്ങൾക്ക് വിലക്ക് ബാധകമായിരിക്കുമെന്ന് നോട്ടീസിൽ പറയുന്നു.

ഇതോടെ യൂറോപ്പിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും പോകുന്ന ഇന്ത്യൻ വിമാനങ്ങൾക്ക് കൂടുതൽ ദൂരം ചുറ്റിപ്പൊകേണ്ടി വരും. ഇത് വലിയ സാമ്പത്തിക ബാധ്യതയ്ക്കും യാത്രാസമയം വർധിക്കാനും കാരണമാകും. ഇത് തിരിച്ചടിയായി പാകിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ ആകാശപരിധി ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം വ്യോമയാന മന്ത്രാലയം പരിഗണിച്ചുവരികയാണ്.

നേരത്തെയും അതിർത്തിയിലെ സംഘർഷങ്ങളെത്തുടർന്ന് ഇരുരാജ്യങ്ങളും പരസ്പരം വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. പുതിയ നിരോധനം പ്രാബല്യത്തിൽ വരുന്നതോടെ എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾക്ക് ഇന്ധനച്ചെലവിൽ കോടികളുടെ അധിക ബാധ്യതയുണ്ടാകും.

ഡൽഹിയിൽ നിന്ന് ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്ക് ഏകദേശം രണ്ട് മണിക്കൂർ വരെ അധികം വേണ്ടി വരും. പാകിസ്ഥാന്റെ ഈ തീരുമാനം അന്താരാഷ്ട്ര വ്യോമയാന നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യ ആരോപിച്ചു. അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാനെ സമ്മർദ്ദത്തിലാക്കാനാണ് ഇന്ത്യയുടെ നീക്കം.
SUMMARY: Pakistan extends airspace ban on Indian flights again

NEWS DESK

Recent Posts

ഉ​ഡു​പ്പി​യി​ൽ ഒ​ന്ന​ര​വ​യ​സു​കാ​രി കി​ണ​റ്റി​ൽ വീ​ണു​മ​രി​ച്ചു

ബെംഗളൂരു: ഉ​ഡു​പ്പി​ കിന്നിമുൽക്കിയിൽ ഒ​ന്ന​ര​വ​യ​സു​കാ​രി കി​ണ​റ്റി​ൽ വീ​ണു​മ​രി​ച്ചു. വെ​ള്ളം കോ​രു​ന്ന​തി​നി​ട​യി​ൽ അ​മ്മ​യു​ടെ കൈ​യി​ൽ​നി​ന്നു വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ ഒ​ന്ന​ര വ​യ​സു​കാ​രി…

52 minutes ago

മ​ട്ട​ന്നൂ​രി​ൽ ബ​സ് മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ർ​ക്ക് പ​രു​ക്ക്

മട്ടന്നൂർ: മട്ടന്നൂർ തെരൂരിനു സമീപം മറിഞ്ഞ് യാത്രക്കാർക്ക് പ​രു​ക്ക് ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന അജ്‌വ ബസ് ആണ് അപകടപ്പെട്ടത്.…

1 hour ago

പോ​റ്റി​യെ കേ​റ്റി​യെ.. അയ്യപ്പ ഭക്തിഗാന പാരഡിയില്‍ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: അയ്യപ്പഭക്തിഗാനം തിരഞ്ഞെടുപ്പ് പാരഡിയാക്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഎന്‍എസ്…

1 hour ago

കൈരളി സാംസ്കാരിക സംഘം നോർത്ത് ബെംഗളൂരു ഭാരവാഹികള്‍

ബെംഗളൂരു: യെലഹങ്ക മുതൽ ഗൗരിബിന്തന്നൂർ വരെയുള്ള മലയാളികളെ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച കൈരളി സാംസ്കാരിക സംഘം, നോർത്ത് ബെംഗളൂരുവിന്റെ ജനറൽ ബോഡി…

2 hours ago

പുതുവത്സരാഘോഷങ്ങള്‍ക്ക് പടക്കം വേണ്ട; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ബെംഗളൂരു പോലീസ്

ബെംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ബെംഗളൂരു പോലീസ്. പുതുവത്സരാഘോഷ പരിപാടികളിൽ പടക്കം പൊട്ടിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. ഗോവയിലെ…

3 hours ago

വധശ്രമ കേസിൽ നിയുക്ത ബിജെപി കൗൺസിലർക്ക് 36 വർഷം തടവ്

തലശ്ശേരി: വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു. പ്രശാന്തിനെയാണ് ശിക്ഷിച്ചത്.…

3 hours ago