ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി വിലക്കിയ നടപടി നീട്ടി പാകിസ്ഥാൻ. മെയ് 24 വരെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. മുൻകാല നിയന്ത്രണം വ്യാഴാഴ്ച അവസാനിക്കാനിരിക്കിയാണ് വിലക്ക് നീട്ടിയത്. 2025 ഏപ്രിൽ 24 മുതൽ പാകിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുക.
കറാച്ചി, ലാഹോർ ഉള്‍പ്പെടെയുള്ള ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയനുകള്‍ക്കും ഇത് ബാധകമാണ്. നേരത്തെ നീട്ടിയ വിലക്ക് ഏപ്രില്‍ 24-ന് അവസാനിക്കാനിരിക്കെയാണ് പുതിയ നീക്കം. പുതിയ വ്യോമപരിധി വിലക്ക് 800-ലധികം വിമാന സർവീസുകളെ ബാധിക്കും. കഴിഞ്ഞ വർഷം കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യൻ വിമാനങ്ങള്‍ക്ക് പാകിസ്ഥാൻ വ്യോമപരിധി അടച്ചത്. തുടർന്ന് ഇന്ത്യയും സമാനമായ വിലക്ക് പാകിസ്ഥാൻ വിമാനങ്ങള്‍ക്കുമേല്‍ ഏർപ്പെടുത്തിയിരുന്നു.
വിമാനങ്ങള്‍ കറങ്ങി പോകേണ്ടി വരുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ യാത്രാസമയം 15 മിനിറ്റ് മുതല്‍ മണിക്കൂറുകള്‍ വരെ വർദ്ധിക്കും. ഇന്ധനച്ചെലവ് ഉയർന്നതും വിമാനക്കമ്പനികള്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. നിലവില്‍ പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധ സാഹചര്യങ്ങളും വിമാനക്കമ്പനികള്‍ക്ക് തിരിച്ചടിയാണ്. ഈ വിലക്ക് മൂലം 4,000 കോടി രൂപയുടെ നഷ്ടം പ്രതിവർഷം ഉണ്ടാകുന്നുവെന്നാണ് വിലയിരുത്തല്‍.
SUMMARY: Pakistan extends ban on Indian flights; airspace to be closed for a month
ന്യൂഡൽഹി: രാജ്യത്തെ ഐഐടികളിലേക്കുള്ള പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും. ജെഇഇ മെയിൻ പരീക്ഷയിൽ യോഗ്യത…
ആലപ്പുഴ: ബൈക്കില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഗുതരമായി പരുക്കേറ്റ സഹയാത്രികൻ ആശുപത്രിയില്‍ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട്…
തൃശൂർ: തൃശൂർ പൂരത്തിനു വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്തുണ്ടായ സ്‌ഫോടനത്തിൽ 12 മരണം സ്ഥിരീകരിച്ചു. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ തൃശൂര്‍…
കോട്ടയം: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതില്‍ നന്ദഗോവിന്ദം ഭജന്‍സിനെതിരെ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി കേരളം…
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്ന അഞ്ച് വെടിമരുന്ന് പുരകളിൽ ഉണ്ടായ വൻസ്‌ഫോടനത്തിൽ 8 പേർ മരിച്ചതായി സ്ഥിരീകരിച്ചു. തൃശൂർ…
തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തിലെ സ്‌ഫോടനത്തിൽ 3 പേരുടെ മരണം…