മുൻ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാര്‍ട്ടിയായ തെഹ്രീക്-ഇ-ഇന്‍സാഫിനെ നിരോധിക്കാന്‍ തീരുമാനിച്ച് പാകിസ്ഥാന് സര്‍ക്കാര്‍. അനധികൃത വിവാഹ കേസില്‍ ഇമ്രാന് ഖാനെ കോടതി കുറ്റവിമുക്തനാക്കിയതിന് തൊട്ടു പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം.
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ നീക്കം. ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്ഥാന് തെഹ്രീകെ ഇന്‍സാഫിനെ (പിടിഐ) നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഇന്‍ഫര്‍മേഷന്‍ മന്ത്രി അതാവുള്ള തരാറാണ് അറിയിച്ചത്. ഒന്നിലധികം കേസുകളില്‍ പ്രതിയായ 71 കാരനായ ഇമ്രാന് ഖാന് നിലവില്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ തടവിലാണ്.
പാകിസ്ഥാന് തെഹ്രീകെ ഇന്‍സാഫ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെട്ടിട്ടുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭ്യമാണെന്നും പാര്‍ട്ടിക്കെതിരെ സര്‍ക്കാര്‍ ഉടന്‍ നടപടികള്‍ ആരംഭിക്കുമെന്നും തരാര്‍ പറഞ്ഞു.
TAGS : IMRAN KHAN | BAN | PAKISTAN | PTI
SUMMARY : Pakistan to ban Imran Khan’s PTI
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന് രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്എസ് പ്രവർത്തകർക്കാണ്…