പാലക്കാട് കല്ലേക്കാട് മേട്ടുപ്പാറയിലുണ്ടായ സംഘർഷത്തില്‍ അഞ്ചുപേർക്ക് വെട്ടേറ്റു. ഓട്ടോ നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്. മേട്ടുപ്പാറ സ്വദേശി കുമാരൻ, മകൻ കാർത്തി, കുമാരന്റെ സഹോദരൻ നടരാജൻ, ഭാര്യ സെല്‍വി മക്കളായ ജീവൻ, ജിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്.
ഇതില്‍ കുമാരന്റെ പരിക്ക് ഗുരുതരമാണ്. കഴുത്തില്‍ വെട്ടേറ്റ കുമാരനെ തൃശൂർ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ജീവന്റെ സുഹൃത്തിന്റെ ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. തിരിച്ചുള്ള കല്ലേറില്‍ ആക്രമണം നടത്തിയ രമേശ്, രതീഷ്, പിതാവ് സുബ്രഹ്മണ്യൻ, സഹോദരി തങ്കം എന്നിവർക്കും പരുക്കേറ്റു. രതീഷും, രമേശും ചേർന്നാണ് വീട് കയറി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ന്യൂഡൽഹി: രാജ്യത്തെ 40 സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സിബിഐ റെയ്‌ഡ്. മെഡിക്കൽ കോളേജുകൾക്കും ഫാർമസി കോളജുകൾക്കും അംഗീകാരം നൽകുന്നതിൽ ക്രമക്കേട്…
ബെംഗളൂരു: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ മുഖ്യപ്രതിയെന്ന് കരുതുന്ന…
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ യെല്ലോ…
ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം കെആർ പുരം സോൺ ഡിമെൻഷ്യ ഇന്ത്യ അലയൻസ് എന്ന സർക്കാർ ഇതര സംഘടനയുമായി ചേർന്ന്…
കൊച്ചി: ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി. 1975 ലെ കൂട്ടുകുടുംബ നിരോധന നിയമത്തിലെ 3 ഉം…
സനാ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമൻ ജയിലില്‍ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16 ബുധനാഴ്ച…