ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരുവിന്റെ വാർഷിക പൊതുയോഗം മേടരഹള്ളിയിലെ ഓഫീസിൽ നടന്നു.അധ്യക്ഷൻ ആര്‍ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സി പി മുരളി 24-25 വർഷത്തെ പ്രവർത്തന റിപ്പോർട്ടും കെ.ഡി. സുരേഷ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഒഴിവുകൾ വന്ന ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പ്രവീൺ കെയും പ്രവർത്തക സമിതി അംഗങ്ങളായി പ്രവീൺ കുമാർ ഒ, രാജ് കുമാർ, ശ്രീധരൻ എം എന്നിവരെയും തിരഞ്ഞെടുത്തു. 25-26 വർഷത്തേക്കുള്ള കരട് ബഡ്ജറ്റ്, ഫോറം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ ജനക്ഷേമ പദ്ധതികൾ എന്നിവ യോഗത്തിൽ അവതരിപ്പിച്ചു.
ഉപാധ്യക്ഷൻ ശിവദാസ് മേനോൻ, ജനറൽ സെക്രട്ടറി പ്രവീൺ കെ സി,മഹിളാ വിഭാഗം അധ്യക്ഷയായ വിനിത മനോജ്, ഉപദേശക സമിതി അംഗങ്ങളായ സുരേന്ദ്രൻ നായർ, സുകുമാരൻ നായർ, രാജേഷ് വെട്ടം തൊടി , മോഹൻദാസ് എം, ശ്രീകൃഷ്ണൻ, കൃഷ്ണകുമാർ പി, അംഗങ്ങളായ രാജഗോപാൽ എം, രാജാറാം മാണിക്യം, സഹദേവൻ, യുവജന വിഭാഗം പ്രധിനിധികളായ നിതിൻ, വൈശാഖ് എന്നിവർ സംസാരിച്ചു.
SUMMARY: Palakkad Forum Bengaluru Annual General Meeting
കാസറഗോഡ്: കോണ്‍ഗ്രസിലെ സീറ്റ് വിഭജന തർക്കത്തില്‍ കാസറഗോഡ് ഡിസിസി യോഗത്തിനിടെ നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഡിസിസി വൈസ് പ്രസിഡന്റും ഡികെഡിഎഫ്…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണം ആശങ്കാജനകമായ നിലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. മോശം വായു ഗുണനിലവാരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഗുരുതര ആരോഗ്യബാധകള്‍…
പട്‌ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധി മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്…
തൃശൂര്‍: മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് വാര്‍ഡിലേക്ക് മത്സരിക്കുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക.…
കൊച്ചി: കരിപ്പൂർ സ്വർണവേട്ടയില്‍ പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. കസ്റ്റംസ് ഏരിയയില്‍ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല. സ്വർണക്കടത്ത്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 880 രൂപ ഉയർന്നിരുന്നു. ഇന്ന്…