ASSOCIATION NEWS

പാലക്കാട്‌ ഫോറം ഇന്റർസ്കൂൾ ക്വിസ് മത്സരം; സെന്റ് മേരിസ് സ്കൂൾ വിജയികൾ

ബെംഗളൂരു: പാലക്കാട്‌ ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി വർഷംതോറും നടത്തി വരാറുള്ള ക്വിസ് മത്സരം അബ്ബിഗെരെ മേദരഹള്ളിയിലുള്ള ശ്രീ അയ്യപ്പ സി ബി എസ് ഇ സ്കൂളിൽ നടന്നു. അയ്യപ്പ എഡ്യൂക്കേഷൺ ട്രസ്റ്റ്‌ പ്രസിഡന്റ്‌ ലോകനാഥൻ ഉദ്ഘാടനം ചെയ്തു. എച്ച്എഎൽ മുൻ ചെയർമാൻ പദ്മശ്രീ ഡോ സി.ജി.കൃഷ്ണദാസ് നായർ മുഖ്യാഥിതിയായിരുന്നു.

ഡോ ലേഖ കെ നായർ ക്വിസ് മാസ്റ്റർ ആയി. 24 ഓളം ഹൈസ്കൂളുകൾ പങ്കെടുത്ത  മത്സരത്തിൽ സെൻ്റ് മേരീസ് സ്‌കൂൾ (ഐ.സി.എസ്.സി) ദാസറഹള്ളി ഒന്നാം സ്ഥാനവും, ശ്രീ അയ്യപ്പാ എഡ്യുക്കേഷൻ സെൻ്റർ (സ്റ്റേറ്റ് ബോർഡ്) ജലഹള്ളി രണ്ടാം സ്ഥനവും, പി.ആർ. പബ്ലിക് ആന്റ് അയ്യർ ഹൈസ്കൂൾ, മത്തിക്കരെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫിയും ക്യാഷ്പ്രൈസും മെമെന്റൊയും സർട്ടിഫിക്കറ്റുകളും നൽകി പ്രോത്സാഹിപ്പിച്ചു.

ഫോറം പ്രസിഡൻ്റ് ദിലീപ് കുമാർ ആർ, ജനറൽ സെക്രട്ടറി സിപി മുരളി, ട്രഷറർ സുമേഷ്, വൈസപ്രസിഡന്റ് മാരായ സുരേഷ് കെ ഡി, ശിവദാസ് മേനോൻ, ശശിധരൻ പതിയിൽ, കൃഷ്ണകുമാർ പി, രാജേഷ് വെട്ടംതൊടി , നന്ദകുമാർ വാരിയർ, മോഹൻദാസ് എം,. സുന്ദർ, ശ്രീകൃഷ്ണൻ, പ്രവീൺ കുമാർ ഒ, പ്രവീൺ കിഴക്കുംപാട്ട്, മുരളി കെ ബി, ജയനാരായണൻ വനിതാ വിഭാഗം ഉഷസ് ഭാരവാഹികളായ വിനിത മനോജ്‌, ഗംഗ മുരളി ,ബിന്ദു സുരേഷ്, അഡ്വക്കേറ്റ് ദിവ്യ ദിലീപ്, ശ്രുതി പ്രവീൺ, ഉഷാശശിധരൻ, യുവജനവിഭാഗം ഭാരവാഹികളായ നിതിൻ, വൈശാഖ് എന്നിവർ നേതൃത്വം നൽകി

NEWS DESK

Recent Posts

വാൽപ്പാറയിൽ വീടിനുനേരെ കാട്ടാന ആക്രമണം; ജനലും വാതിലും തകർത്തു

തൃശൂർ: വാല്‍പ്പാറയില്‍ വീടിനു നേരെ കാട്ടാന ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഇഞ്ചിപ്പാറ എസ്റ്റേറ്റ് പ്രദേശത്താണ് ആക്രമണം ഉണ്ടായത്. തോട്ടം…

23 minutes ago

ജര്‍മനിയില്‍ ഇന്ത്യൻ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ബെർലിൻ: പുതുവത്സരാഘോഷത്തിനിടെ ജർമനിയില്‍ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി മരിച്ചു. തെലങ്കാന സ്വദേശിയായ ഹൃതിക് റെഡ്ഡിക്കാണ് (25)…

1 hour ago

യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി മകൻ പ്രവര്‍ത്തിച്ചു; അമ്മയെ സഹകരണ ബാങ്കില്‍ നിന്നും പിരിച്ചുവിട്ടതായി പരാതി

തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…

2 hours ago

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…

3 hours ago

പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…

4 hours ago

സ്വിറ്റ്സര്‍ലൻഡ് ബാറിലെ സ്ഫോടനം: മരണസംഖ്യ 47 ആയി

ബേണ്‍: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരുക്കേല്‍ക്കുകയും…

5 hours ago