ന്യൂഡല്ഹി: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലേക്കും സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ച് കോണ്ഗ്രസ്. ഷാഫി പറമ്പില് ലോക്സഭയിലേക്ക് വിജയിച്ചതിനെ തുടര്ന്ന് ഒഴിവ് വരുന്ന രാലക്കാട് മണ്ഡലത്തില് യൂത്ത് കോണ്ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന് രാഹുല് മാങ്കൂട്ടത്തില് മത്സരിക്കും. മന്ത്രി കെ രാധാകൃഷ്ണന് ആലത്തൂരില് വിജയിച്ചതിനെ തുടര്ന്ന് ഒഴിവ് വന്ന ചേലക്കരയില് മുന് ആലത്തൂര് എംപി രമ്യ ഹരിദാസ് എന്നിവര് മത്സരിക്കും. വയനാട് മണ്ഡലത്തില് പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
വയനാട് ലോക്സഭ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് നവംബർ 13നാണ് നടക്കുക. പത്രികാ സമർപ്പണം വെള്ളിയാഴ്ച ആരംഭിക്കും. നവംബർ 23നാണ് വോട്ടെണ്ണൽ.വയനാട് മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി റായ്ബറേലി മണ്ഡലത്തിൽനിന്നും ജയിച്ചതോടെ വയനാട് മണ്ഡലം ഒഴിയുകയായിരുന്നു. ഇതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
പാലക്കാട് എംഎല്എ ആയിരുന്ന ഷാഫി പറമ്പില് ലോക്സഭാ തിരഞ്ഞെടുപ്പില് വടകരയില് നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചേലക്കരയിലെ എംഎല്എ ആയിരുന്ന കെ രാധാകൃഷ്ണന് ആലത്തൂര് ലോക്സഭാ മണ്ഡലത്തില് നിന്ന് വിജയിച്ചതോടെ ആ മണ്ഡലത്തിലും തിരഞ്ഞെടുപ്പിന് കളമൊരുങ്ങി.
<BR>
TAGS : ELECTION 2024
SUMMARY : Palakkad Rahul Mangootathil and Chelakkara Ramya Haridas are candidates
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…