പാലക്കാട്: ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഉപ്പുംപാടം സ്വദേശി ചന്ദ്രിക ( 35) യെയാണ് ഭർത്താവ് രാജൻ കുത്തിക്കൊന്നത്. വീട്ടിനകത്ത് വെച്ച് ചന്ദ്രികയും ഭർത്താവും വഴക്കിട്ടതിന് പിന്നാലെയാണ് രാജൻ ചന്ദ്രികയെ കുത്തിയത്. ശേഷം രാജൻ സ്വയം കുത്തുകയും ചെയ്തു.
രാജനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ മകള്‍ ശബ്ദം കേട്ട് എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്ന അമ്മയേയും അച്ഛനേയും കണ്ടത്. പുലർച്ചെ അഞ്ചരയോടെ ആണ് സംഭവം.
തോലന്നൂർ സ്വദേശികളായ ഇവർ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഒന്നര വർഷം മുമ്പ് ൻപ് രാജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. ഇതിന് മുമ്പും ചന്ദ്രികയെ രാജൻ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. രാജന് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായും പറയുന്നു.
TAGS : LATEST NEWS
SUMMARY : Palakkad wife stabbed to death; Husband seriously injured
ബാങ്ക് ഓഫ് ബറോഡ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ആകെ 2,500 തസ്തികകളിലാണ് ഒഴിവ്. അപേക്ഷ സമര്‍പ്പിക്കാനുള്ള…
കാസറഗോഡ്: കേരള കേന്ദ്ര സർവകലാശാലയിൽ ഈ അധ്യയനവർഷം മുതൽ മൂന്ന് പുതിയ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നു. സ്കൂൾ ഓഫ് ബയോളജിക്കൽ…
കറാച്ചി: പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിൽ കെട്ടിടം തകർന്ന് 27 മരണം. കൊല്ലപ്പെട്ടവരിൽ കുറഞ്ഞത് 15 സ്ത്രീകളും മൂന്ന് കുട്ടികളും ഉണ്ടെന്നും…
തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുടെ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര മുടങ്ങി. ഉപരാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റര്‍ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ഇറക്കാന്‍…
അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി. മരിച്ചവരിൽ 28 കുട്ടികളും ഉൾപ്പെടുന്നു. കനത്ത മഴയും കരകവിഞ്ഞൊഴുകുന്ന…
ബെംഗളൂരു: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി സൈബർ തട്ടിപ്പിലൂടെ 34 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ബാങ്ക് ജീവനക്കാരൻ. ഹൊറമാവു…