LATEST NEWS

പാലത്തായി പീഡനം; പ്രതി പദ്മരാജന് മരണം വരെ ജീവപര്യന്തം

തലശ്ശേരി: പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും അദ്ധ്യാപകനുമായ കെ. പദ്മരാജന് മരണംവരെ ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി. തലശേരി അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കോടതിവിധി ആഹ്ലാദമുണ്ടാക്കുന്നതാണെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു.

പ്രതി രണ്ടു ലക്ഷം രൂപ പിഴയും അടക്കണം. പോക്‌സോ, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പോക്‌സോയിലെ രണ്ടു വകുപ്പുകള്‍ പ്രകാരം 40 വര്‍ഷം കഠിനതടവും ഐപിസിയിലെ വകുപ്പുകള്‍ പ്രകാരം മരണം വരെ ജീവപര്യന്തം തടവും അനുഭവിക്കണം. കേരളത്തിലെ അധികാര വ്യവസ്ഥയില്‍ ബിജെപിക്ക് നേരിട്ട് പങ്കില്ലാതിരുന്നിട്ടും പത്മരാജനെ സംരക്ഷിക്കാന്‍ വലിയ ശ്രമങ്ങളാണ് നടന്നത്.

അതിനെയെല്ലാം അതിജീവിച്ച്‌ നടത്തിയ പോരാട്ടമാണ് ഒടുവില്‍ പ്രതി ശിക്ഷിക്കപ്പെടാന്‍ കാരണമായത്. പത്മനാഭന് കൂടുതല്‍ ഇരകളുണ്ടാവാതിരിക്കാനും ഇത് സഹായിക്കുന്നു. സ്‌കൂളിലെ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെ മാതൃസഹോദരിയോടാണ് 2020 മാര്‍ച്ചില്‍ കുട്ടി ആദ്യം പീഡനവിവരം പറഞ്ഞത്. ഇക്കാര്യം കുട്ടിയുടെ അമ്മാവന്‍ പ്രദേശത്തെ എസ്ഡിപിഐ പ്രവര്‍ത്തകരെ അറിയിച്ചു.

പോലിസിലും ചൈല്‍ഡ്ലൈനിലും പരാതി കൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആദ്യം ചെയ്തത്. പരാതി പാനൂര്‍ പോലിസ് സ്റ്റേഷനില്‍ നല്‍കേണ്ടെന്നും തലശ്ശേരി ഡിവൈഎസ്പിക്ക് നല്‍കിയാല്‍ മതിയെന്നും തീരുമാനിച്ചു. പ്രേമന്‍ എന്ന ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ പീഡനക്കേസ് ഇല്ലാതാക്കാന്‍ പാനൂര്‍ എസ്‌ഐ ശ്രമിച്ചുവെന്നതാണ് കാരണം.

SUMMARY: Rape at Palathai; Accused Padmarajan gets life sentence until death

NEWS BUREAU

Recent Posts

മലപ്പുറത്ത് ചെരുപ്പ് കമ്പനിയില്‍ വൻ തീപിടിത്തം

മലപ്പുറം: പൂക്കോട്ടൂരിലെ ചെരുപ്പ് കമ്പനിയില്‍ വൻ തീപിടിത്തം. ആർക്കും ആളപായമില്ല. വിവിധ യൂണിറ്റുകളില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം…

39 minutes ago

‘നുണ പ്രചാരണം കണ്ട് അന്തം വിട്ടിരിക്കുകയാണ് ഞാൻ’; സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസില്‍ വിശദീകരണവുമായി നടന്‍ ജയസൂര്യ

കൊച്ചി: ‘സേവ് ബോക്‌സ്’ ആപ്പ് തട്ടിപ്പ് കേസില്‍ തനിക്കെതിരെ നടക്കുന്നത് നുണ പ്രചാരണങ്ങള്‍ ആണെന്നും നടൻ ജയസൂര്യ. എൻഫോസ്മെന്റ് സമൻസ്…

2 hours ago

വാൽപ്പാറയിൽ വീടിനുനേരെ കാട്ടാന ആക്രമണം; ജനലും വാതിലും തകർത്തു

തൃശൂർ: വാല്‍പ്പാറയില്‍ വീടിനു നേരെ കാട്ടാന ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഇഞ്ചിപ്പാറ എസ്റ്റേറ്റ് പ്രദേശത്താണ് ആക്രമണം ഉണ്ടായത്. തോട്ടം…

2 hours ago

ജര്‍മനിയില്‍ ഇന്ത്യൻ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ബെർലിൻ: പുതുവത്സരാഘോഷത്തിനിടെ ജർമനിയില്‍ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി മരിച്ചു. തെലങ്കാന സ്വദേശിയായ ഹൃതിക് റെഡ്ഡിക്കാണ് (25)…

3 hours ago

യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി മകൻ പ്രവര്‍ത്തിച്ചു; അമ്മയെ സഹകരണ ബാങ്കില്‍ നിന്നും പിരിച്ചുവിട്ടതായി പരാതി

തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…

4 hours ago

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…

4 hours ago