LATEST NEWS

പാലത്തായി കേസ്; കെ. പത്മരാജനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

കണ്ണൂർ: പാലത്തായി പീഡനക്കേസില്‍ കോടതി ശിക്ഷ വിധിച്ച ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പോക്സോ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതോടെയാണ് പത്മരാജനെ പുറത്താക്കിയത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് സ്കൂള്‍ മാനേജർ പുറപ്പെടുവിച്ചു. നേരത്തെ പത്മരാജനെ സർവീസില്‍ നിന്ന് നീക്കം ചെയ്യാൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർദേശം നല്‍കിയിരുന്നു.

തലശ്ശേരി അതിവേഗ പോക്‌സോ കോടതിയാണ് കഴിഞ്ഞയാഴ്ച പത്മരാജന് ശിക്ഷ വിധിച്ചത്. 40 വർഷം തടവ് ശിക്ഷയാണ് പോക്‌സോ കുറ്റങ്ങളില്‍ വിധിച്ചത്. 10 വയസുകാരിയെ 2020 മാർച്ച്‌ 17 ന് പീഡിപ്പിച്ചുവെന്നാണ് പത്മരാജനെതിരായ കുറ്റം. പത്മരാജൻ പാലത്തായി സ്‌കൂളിലെ അധ്യാപകനായിരുന്നു. സ്‌കൂളിലെ ശൗചാലയത്തില്‍ വെച്ചാണ് പത്മരാജൻ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചത് എന്നാണ് പോലീസ് സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.

കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പത്മരാജന്റെ ഈ പ്രവർത്തനത്തെ വിദ്യാർത്ഥിയുടെ വിശ്വാസത്തെ ദുരുപയോഗപ്പെടുത്തി നടത്തിയ ഗുരുതര ലൈംഗികാക്രമണം എന്നാണ് കോടതി നിർവചിച്ചത്. പ്രതിക്കെതിരെയുള്ള പ്രധാന തെളിവുകള്‍ വൈദ്യവൈദ്യപരിശോധന, കുട്ടിയുടെ സ്റ്റേറ്റ്‌മെന്റ്, സാക്ഷിപരാമർശങ്ങള്‍ എന്നിവയാണ്.

SUMMARY: Palathai case; K. Padmarajan dismissed from job

NEWS BUREAU

Recent Posts

ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ്‌ പരുക്കേറ്റ അഞ്ചുവയസുകാരി മരിച്ചു

കാസറഗോഡ് : ട്രെയിന്‍ കടന്നുപോകുന്നതിനിടെ കാറ്റടിച്ചുവീണ്‌ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. കാസറഗോഡ് ചെങ്കള നാലാംമൈൽ തൈവളപ്പിലെ താഹിർ…

2 minutes ago

എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഫാത്തിമ നസ്റിനും കൂട്ടാളിയും പിടിയില്‍

കോഴിക്കോട്: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കൂട്ടാളിയും പിടിയില്‍. അടിവാരം സ്വദേശിനി…

42 minutes ago

‘സെൽഫ് ലോക്ക്ഡൗൺ പാലിച്ച് അനാവശ്യ യാത്ര ഒഴിവാക്കുക’ -മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം,…

59 minutes ago

കനത്ത ചൂട്; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൊല്ലം: കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍…

1 hour ago

ചൂടിൻ്റെ തീവ്രതയേറുന്നു; കേരളത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ചൂട് കൂടുന്നതിനിടെ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നും…

2 hours ago

കർണാടക എസ്എസ്എൽസി; 94.1% ശതമാനം റെക്കോർഡ് വിജയം

ബെംഗളൂരു: കർണാടക പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കർണാടക സ്കൂൾ പരീക്ഷാ വിലയിരുത്തൽ ബോർഡ് ആണ് സ്കോറുകൾ പുറത്തുവിട്ടത്.…

2 hours ago