കൊച്ചി: ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ത്തിവെച്ച പാലിയേക്കരയിലെ ടോള്‍ പിരിവ് വീണ്ടും ആരംഭിക്കുമ്പോൾ കൂടിയ നിരക്ക് ഈടാക്കും. സെപ്റ്റംബര്‍ 10 മുതല്‍ ടോള്‍ നിരക്ക് 5 മുതല്‍ 10 രൂപ വരെ ഉയരും. കരാർ കമ്പനിയായ ജിഐപിഎല്ലിന് കൂടിയ നിരക്ക് ഈടാക്കാൻ ദേശീയപാത അതോറിറ്റി അനുമതി നല്‍കി.
പ്രതിവർഷം സാധാരണ നിലയില്‍ നിരക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായാണ് നടപടി. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 മുതല്‍ 15 രൂപ വരെ വർധിപ്പിച്ചു. കാറുകള്‍ക്ക് ഒരു ഭാഗത്തേക്ക് പോകാൻ 90 രൂപ നല്‍കിയിരുന്നത് ഇനി 95 ആകും. ദിവസം ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 140 രൂപയെന്നതില്‍ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്കുള്ള ടോള്‍ നിരക്ക് 160 രൂപയെന്നത് 165 രൂപയാകും. ഒന്നില്‍ കൂടുതലുള്ള യാത്രകള്‍ക്ക് 240 എന്നത് 245 ആകും. ബസ്, ട്രക്ക് എന്നിവയ്ക്ക് 320 രൂപയായിരുന്നത് 330 രൂപയാകും.
ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 485 എന്നത് 495 രൂപയുമാകും. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 515 എന്നത് 530 രൂപയും ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 775 രൂപയായിരുന്നത് 795 രൂപയുമാകും. ഹൈക്കോടതി ഉത്തരവ് പ്രകാരം സെപ്റ്റംബർ 9 വരെ പാലിയേക്കരയിലെ ടോള്‍ പിരിവ് നിർത്തിവച്ചിരിക്കുകയാണ്.
SUMMARY: Paliyekkara toll rate increased; From September 10, you will have to pay Rs 5 to Rs 10 more
ബെംഗളൂരു: ബാങ്കോക്കിൽനിന്ന് കടത്തിക്കൊണ്ടുവന്ന ഹൈബ്രിഡ് കഞ്ചാവുമായി ബെംഗളൂരുവില്‍ ഭാര്യയും ഭർത്താവും അറസ്റ്റിൽ. കമ്മനഹള്ളിയിൽ താമസിച്ചിരുന്ന ഷാഫിയുദ്ദീൻ ഷെയ്ക്കും ഭാര്യ സിമ്രാനുമാണ്…
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ന്യൂഡൽഹിയിലെത്തി. വ്യാഴാഴ്ച…
ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് വീണു മരിച്ചു കെ.ജി ഹള്ളിയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ രണ്ടാം വര്‍ഷ…
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങള്‍ ക്രെയിന്‍…
കാസറഗോഡ്: ഹോസ്ദുര്‍ഗ് കോടതി ജഡ്ജിയും കോടതി പരിസരത്ത് സജ്ജമായിരുന്ന പോലീസ് സന്നാഹവും മടങ്ങിയതോടെ ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ…
ബെംഗളൂരു: കോട്ടയം മുണ്ടക്കയം അറത്തില്‍ വീട്ടില്‍ റോയ് ജോസ് (66) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ വാരണാസി മെയിൻ റോഡ്,…