LATEST NEWS

ബസില്‍ യാത്ര ചെയ്യുന്നതിനിടെ നാല് പവന്‍റെ സ്വര്‍ണ്ണമാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്‍റ് അറസ്റ്റില്‍

ചെന്നൈ: ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ മാല മോഷ്ടിച്ച തിരുപ്പത്തൂർ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡണ്ടിനെ കോയമ്പോട് പോലീസ് അറസ്റ്റ് ചെയ്തു. ഡിഎംകെ വനിതാ വിഭാഗം നേതാവ് ഭാരതിയാണ് പിടിയിലായത്. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് ബസ്സില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന നേർക്കുണ്ടറ സ്വദേശി വരലക്ഷ്മിയുടെ മാലയാണ് ഭാരതി മോഷ്ടിച്ചത്.

ബസ്സിറങ്ങി വരലക്ഷ്മി തന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് 5 പവൻ സ്വർണ്ണമാല നഷ്ടപ്പെട്ടതായി അറിഞ്ഞത്. തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വരലക്ഷ്മിയുടെ ബാഗില്‍ നിന്നും ഒരു സ്ത്രീ മാല മോഷ്ടിക്കുന്നതായി കണ്ടെത്തി. അന്വേഷണത്തില്‍ നരിയമ്പട്ട് പഞ്ചായത്ത് പ്രസിഡണ്ടുകൂടിയായ ഭാരതി (56) ആണ് മോഷ്ടിച്ചതെന്ന് പോലിസിന് ബോധ്യമായി. ഭാരതീയ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തിട്ടുണ്ട്.

SUMMARY: Panchayat president arrested for stealing four-pawan gold necklace while travelling in bus

NEWS BUREAU

Recent Posts

വേദനസംഹാരിയായ നിമെസുലൈഡ് കേന്ദ്രം നിരോധിച്ചു

ന്യൂഡൽഹി: വേദന സംഹാരിയായ നിമെസുലൈഡ് മരുന്ന് നിരോധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. 100 മില്ലിഗ്രാമില്‍ കൂടുതല്‍ ഡോസുള്ള മരുന്നിന്റെ നിര്‍മ്മാണം, വില്‍പ്പന,…

7 minutes ago

വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസ്: പ്രതിക്ക് 12 വര്‍ഷം തടവ്

തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വർഷം തടവ്. തിരുവനന്തപുരം പട്ടം സ്വദേശി അരുണ്‍ ദേവിനെയാണ്…

55 minutes ago

നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍; ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍…

1 hour ago

മതപരിവര്‍ത്തന ആരോപണം; വൈദികന് ജാമ്യം

മുംബൈ: നിർബന്ധിത മതപരിവർത്തനം ആരോപിച്ചു മഹാരാഷ്ട്രയില്‍ അറസ്റ്റിലായ സിഎസ്‌ഐ വൈദികനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശിയായ…

2 hours ago

രാജസ്ഥാനില്‍ 150 കിലോ സ്‌ഫോടക വസ്തു പിടിച്ചെടുത്തു

ജായ്പൂര്‍: രാജസ്ഥാനില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാർ പിടികൂടി. ടോങ്ക് ജില്ലയിലാണ് സംഭവം. യൂറിയ വളത്തിന്റെ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍…

3 hours ago

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം: അതിരമ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ചു സ്കൂട്ടർ യാത്രികരായ യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിരമ്പുഴ സെന്റ്മേരിസ് ഫൊറൊനാ പള്ളി…

4 hours ago