ബെംഗളൂരു: കോവിഡ് കാലത്തെ ഫണ്ട് അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് പ്രത്യേക സമിതി റിപ്പോർട്ട്. കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്തെ അഴിമതി അന്വേഷിച്ച റിട്ടേർഡ് ഹൈക്കോടതി ജഡ്ജി മൈക്കൽ ഡി. കുൻഹയാണ് റിപ്പോർട്ട് സർക്കാരിന് നൽകിയത്. മുഖ്യമന്ത്രിയായിരുന്ന യെദിയൂരപ്പയും ആരോഗ്യമന്ത്രിയായിരുന്ന ബി. ശ്രീരാമുലുവും അഴിമതി വിരുദ്ധ നിയമപ്രകാരം വിചാരണ നേരിടണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.
2020 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പിപിഇ കിറ്റ്, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വാങ്ങിയതിൽ അഴിമതി നടന്നുവെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. ചൈനീസ് കമ്പനികളിൽനിന്ന് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയത് ലോക്കൽ കമ്പനികളെക്കാൾ വളരെ ഉയർന്ന വിലയിലാണെന്ന് കമ്മീഷൻ പറഞ്ഞു. ഇന്ത്യൻ കമ്പനികളിൽ നിന്ന് 330.40 രൂപക്ക് കിട്ടുന്ന പിപിഇ കിറ്റ് വിദേശ കമ്പനിയിൽ നിന്ന് 2,117.53 രൂപക്കാണ് വാങ്ങിയത്.
അതേസമയം കോവിഡ് പ്രതിരോധത്തിനായി സ്വീകരിച്ച നടപടികളിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണ്. താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും യെദിയൂരപ്പ പറഞ്ഞു.
TAGS: KARNATAKA | BS YEDIYURAPPA
SUMMARY: Karnataka Covid-19 inquiry recommends prosecution of BS Yediyurappa
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…
ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…
ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ് ഉടമയായിരുന്നു. ഭാര്യ: രാമപുരം…
തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേയ്ക്കാണ്…
ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…