കൃത്രിമ നിറങ്ങളുടെ ഉപയോഗം; പാനിപുരി വിൽപന നിയന്ത്രിക്കാൻ സാധ്യത

ബെംഗളൂരു: കൃത്രിമ നിറങ്ങളുടെ ഉപയോഗം വ്യാപകമായതോടെ പാനിപുരി വില്പനയ്ക്കും നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സംസ്ഥാന ആരോഗ്യ വകുപ്പ്. പൊതുജനാരോഗ്യത്തിന് അപകടകരമാകുന്നവയാണ് ഇത്തരം നിറങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പഞ്ഞിമിട്ടായി, ഗോബി മഞ്ചൂറിയൻ, കബാബ് എന്നിവയിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് അടുത്തിടെ സർക്കാർ നിരോധിച്ചിരുന്നു.

സംസ്ഥാനത്തുടനീളം 200 ലധികം പാനിപൂരി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും കർണാടക ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ഉദ്യോഗസ്ഥർ പറഞ്ഞു. മാളുകൾ, പാർക്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവയ്ക്ക് പുറത്തുള്ള വഴിയോരക്കച്ചവടക്കാർക്ക് പുറമെ കല്യാണമണ്ഡപങ്ങൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചതെന്ന് എഫ്എസ്എസ്എഐ ഉദ്യോഗസ്ഥർ പറഞ്ഞു.

ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയാൽ ഇവയുടെ വില്പനയിലും നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കാൻ വിൽപ്പനക്കാർക്ക് മുന്നറിയിപ്പ് നൽകിയതായും വകുപ്പ് അറിയിച്ചു. ഭക്ഷ്യ ഉൽപന്നങ്ങളുടെ ഗുണനിലവാരത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ, ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരം കർശന നടപടി നേരിടേണ്ടിവരുമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

TAGS: KARNATAKA | BAN | PANIPURI
SUMMARY: Government might ban panipuri selling amid usage of artificial colours

Savre Digital

Recent Posts

വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം 30കാരൻ ജീവനൊടുക്കി

മംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിനു യുവതിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം 30കാരൻ ആത്മഹത്യ ചെയ്തു. മംഗളൂരു സ്വദേശിയായ സുധീർ(30) ആണ് മരിച്ചത്.…

8 hours ago

മലിനജലം കുടിച്ച് 3 മരണം; 5 പേർ ആശുപത്രിയിൽ

ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ മലിനജലം കുടിച്ച് 3 പേർ മരിച്ചു. 5 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. യാദ്ഗിർ ജില്ലയിലെ തിപ്പാനദഗി…

8 hours ago

പെട്ടെന്നുള്ള മരണങ്ങളിൽ പോസ്റ്റ്മോർട്ടം നിർബന്ധമാക്കി ആരോഗ്യ വകുപ്പ്

ബെംഗളൂരു: കർണാടകയിൽ പെട്ടെന്നുള്ള മരണങ്ങൾ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് സർക്കാർ. ആശുപത്രിക്ക് പുറത്തു നടക്കുന്ന ഇത്തരം മരണങ്ങളിൽ നിർബന്ധമായും പോസ്റ്റ്മോർട്ടം നടത്തണമെന്നും…

8 hours ago

ഹിറ്റടിക്കാന്‍ 22 വർഷത്തിനുശേഷം അച്ഛനും മകനും ഒന്നിക്കുന്നു; കാളിദാസ് – ജയറാം ചിത്രം “ആശകൾ ആയിരം” ടൈറ്റിൽ പോസ്റ്റർ പുറത്ത്

കൊച്ചി: ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ജയറാമും മകൻ കാളിദാസും ഒന്നിക്കുന്ന ‘ആശകൾ ആയിരം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…

10 hours ago

ചേലാകര്‍മ്മത്തിനായി അനസ്‌തേഷ്യ നല്‍കിയ കുഞ്ഞ് മരിച്ച സംഭവം: കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

കോഴിക്കോട്: ചേലാകർമത്തിന് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.…

10 hours ago

പത്തനംതിട്ട പാറമട അപകടത്തിൽ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മറ്റൊരാൾ ഹിറ്റാച്ചിയ്ക്കുള്ളിലെന്ന് നിഗമനം

കോന്നി: പയ്യനാമണ്‍ ചെങ്കുളത്ത് പാറമടയില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ ഹിറ്റാച്ചിക്ക് മുകളില്‍ വീണുണ്ടായ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഹിറ്റാച്ചി ഹെൽപ്പറായ…

10 hours ago