പാനൂര്‍ വിഷ്ണുപ്രിയ കൊലപാതക കേസില്‍ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് 10 വര്‍ഷം തടവും ശിക്ഷ വിധിച്ചു. ശ്യാംജിത്ത് 2ലക്ഷം രൂപ പിഴയുമൊടുക്കണം. വിധി തൃപ്തികരമാണെന്നും സന്തോഷമുണ്ടെന്നും പ്രോസിക്യൂഷന്‍ പ്രതികരിച്ചു.
ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പ്രണയനൈരാശ്യത്തിന്റെ പകയില്‍ വീട്ടില്‍ അതിക്രമിച്ചുകയറിയ ശ്യാംജിത് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 2022 ഒക്ടോബർ 22ന് പാനൂരിലെ വള്ള്യായിലാണ് ദാരുണ സംഭവമുണ്ടായത്. വീട്ടില്‍ ആണ്‍ സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ കയറി വന്ന ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് വീഴ്‌ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.
മരിച്ച ശേഷവും ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. 29 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. വിഷ്ണുപ്രിയ ശ്യാംജിത്തുമായുളള സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയിലായിരുന്നു കൊലപാതകം. പൊന്നാനി സ്വദേശിയായ വിവിൻ രാജുമായി പെണ്‍കുട്ടി അടുത്തതും ശ്യാംജിത്തിനെ പ്രകോപിപ്പിച്ചു. വീട്ടുകാർ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാൻ പോയ സമയത്താണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയത്.
ബെംഗളൂരു: മൈസൂരു ദേശീയപാതയിലെ മടിക്കേരിയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 യുവാക്കൾ മരിച്ചു. കുടകിലെ ഗൊണികൊപ്പാൾ സ്വദേശികളായ നിഷാദ്,…
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടശേഷം പിടിയിലായ ഗോവിന്ദചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. പോലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. …
മലപ്പുറം: റോഡിലെ കുഴിയിൽ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം തിരൂരിലാണ് സംഭവം. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി പണിക്കപ്പറമ്പിൽ ഫൈസൽ ബൾക്കീസ്…
മൈസൂരു: മൈസൂരു ദസറയുടെ ഭാഗമായുള്ള ജംബോ സവാരിക്കുള്ള ആനകളുടെ ആദ്യ പട്ടിക പുറത്തു വിട്ടു. പ്രശസ്ത ഗജവീരൻ അഭിമന്യു സ്വർണപ്പല്ലക്ക്…
ബെംഗളൂരു: ടി ജോൺ കോളേജ് ഓഫ് നേഴ്സിംഗിലെ സ്റ്റുഡൻസ് നേഴ്സസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇന്റർ കോളേജ് ഫെസ്റ്റ് 'AETHERIA 2K25'…
വയനാട്: താമരശേരി ചുരത്തിന് സമീപം പോലീസ് വാഹന പരിശോധന നടത്തവെ കാറിലെത്തിയ യുവാവ് മുകളിൽ നിന്ന് താഴേക്ക് ചാടി. വൈത്തിരി…