LATEST NEWS

പന്തീരാങ്കാവ് ബാങ്ക് കവര്‍ച്ച: 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

കോഴിക്കോട്: പന്തീരാങ്കാവ് ഇസാഫ് ബാങ്ക് കവർച്ചയില്‍ തട്ടിയെടുത്ത 39 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. പ്രതി ഷിബിൻലാലിൻ്റെ വീടിന് സമീപത്തെ പറമ്പിൽ കുഴിച്ചിട്ട നിലയിലാണ് പണം കണ്ടെത്തിയത്. 40 ലക്ഷം രൂപ കവർച്ച നടത്തിയ കേസില്‍, ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പോലീസ് പണം വീണ്ടെടുത്തത്.

പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം തെളിവുകള്‍ നിരത്തി വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരം പുറത്തുവന്നത്. തുടർന്ന് പ്രതിയുമായി പന്തീരാങ്കാവ് പോലീസ് കൈംമ്പാലത്ത് എത്തി തെളിവെടുപ്പ് നടത്തി. ആളൊഴിഞ്ഞ പറമ്പിൽ പ്ലാസ്റ്റിക് കവറില്‍ സുരക്ഷിതമായി കുഴിച്ചിട്ട നിലയിലായിരുന്നു പണം.

SUMMARY: Panthirankavu bank robbery: Rs 39 lakh found buried

NEWS BUREAU

Recent Posts

ചെങ്കടലിലെ കപ്പല്‍ ആക്രമണം: യെമന്‍ തടഞ്ഞുവച്ച മലയാളി അനില്‍കുമാര്‍ രവീന്ദ്രനെ മോചിപ്പിച്ചു

ആലപ്പുഴ: ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ തകർന്ന ചരക്ക് കപ്പലില്‍ നിന്ന് രക്ഷപ്പെട്ട ശേഷം യെമനില്‍ തടവിലായിരുന്ന ആലപ്പുഴ കായംകുളം…

41 minutes ago

ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻകൂര്‍ ജാമ്യമില്ല

കൊച്ചി: ബലാല്‍സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. അശാസ്ത്രീയ ഗര്‍ഭഛിത്രം നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍…

1 hour ago

കോട്ടയം റെയില്‍വേ കാൻ്റീനില്‍ തീപിടുത്തം

കോട്ടയം: റെയില്‍വേ കാൻ്റീനില്‍ തീപിടുത്തം. അതിവേഗം തീയണച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി. പാചകത്തിനിടെ ചട്ടിയിലെ എണ്ണയില്‍ നിന്നും തീ ആളിപ്പടർന്നതാണ്…

2 hours ago

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കി. എ ഐസിസിയുടെ അനുമതി…

3 hours ago

കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടല്‍; എട്ടു പേര്‍ അറസ്റ്റില്‍

കാസറഗോഡ്: കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ ക്രിമിനല്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജോലി തടസപ്പെടുത്തി സംഘർഷം സൃഷ്ടിച്ചതിന് എട്ടുപേർക്കെതിരെ…

4 hours ago

ശബരിമല സ്വര്‍ണ മോഷണക്കേസ്: എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പത്തനംതിട്ട: ശബരിമല സ്വർണ മോഷണക്കേസില്‍ ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. ഡിസംബർ…

5 hours ago