LATEST NEWS

‘പപ്പ ബുക്ക’യുടെ കേരള പ്രീമിയർ ഐ.എഫ്.എഫ്.കെയിൽ; പ്രദർശനം ലോക സിനിമാ വിഭാഗത്തിൽ

തിരുവനന്തപുരം: ഡോ. ബിജു സംവിധാനം ചെയ്ത ‘പപ്പ ബുക്ക’യുടെ കേരള പ്രീമിയർ ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ അരങ്ങേറും. മേളയുടെ ലോക സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഡിസംബർ 12 മുതൽ 19 വരെയാണ് ഫെസ്റ്റിവൽ.

ഒരു ഇന്ത്യൻ സംവിധായകൻ ഒരുക്കിയ ചിത്രം മറ്റൊരു രാജ്യത്തെ പ്രതിനിധീകരിച്ച് ഓസ്കാറിനായി തിരഞ്ഞെടുക്കപ്പെടുന്നത് ഇത് ആദ്യമായാണ്.പപ്പുവ ന്യൂ ഗിനിയുടെ ചരിത്രത്തിലെ ആദ്യത്തെ ഔദ്യോഗിക ഓസ്കാർ എൻട്രിയെന്ന സവിശേഷതയും ‘പപ്പ ബുക്ക’യ്ക്കുണ്ട്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിനായി പപ്പുവ ന്യൂ ഗിനിയുടെ പ്രത്യേക സെലക്ഷൻ കമ്മിറ്റിയാണ് ‘പപ്പ ബുക്ക’യെ തിരഞ്ഞെടുത്തത്. ഇന്ത്യയും പപ്പുവ ന്യൂ ഗിനിയും സംയുക്തമായി നിർമ്മിച്ച ഈ ചിത്രം പൂർണ്ണമായും പപ്പുവ ന്യൂ ഗിനിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പപ്പുവ ന്യൂ ഗിനിയൻ ഭാഷയായ ടോക് പിസിനൊപ്പം ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് ഭാഷകളും ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

പാപ്പുവ ന്യൂ ഗിനിയന്‍ നിര്‍മാണ കമ്പനി ആയ നാഫയുടെ ബാനറില്‍ നോലെന തൌലാ വുനം, ഇന്ത്യന്‍ നിര്‍മാതാക്കള്‍ ആയ അക്ഷയ് കുമാര്‍ പരിജ (അക്ഷയ് പരിജാ പ്രൊഡക്ഷന്‍സ് ), പാ രഞ്ജിത്ത് (നീലം പ്രൊഡക്ഷന്‍സ്), പ്രകാശ് ബാരെ (സിലിക്കന്‍ മീഡിയ) എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ പപ്പ ബുക്കയെ അവതരിപ്പിക്കുന്നത് 85 വയസ്സുള്ള പപ്പുവ ന്യൂ ഗിനിയിലെ ട്രൈബല്‍ വിഭാഗത്തില്‍ നിന്നുമുള്ള സിനെ ബൊബോറൊ ആണ്. ഇന്ത്യയില്‍ നിന്നും പ്രശസ്ത ബംഗാളി നടി റിതാഭാരി ചക്രബര്‍ത്തി , മലയാളി നടന്‍ പ്രകാശ് ബാരെ എന്നിവര്‍ ആണ് ചിത്രത്തില്‍ ഉള്ളത്. ജോണ്‍ സൈക്, ബാര്‍ബറ അനാറ്റു, ജേക്കബ് ഒബുരി, സാന്ദ്രാ ദാവുമ, ക്ലെമന്റ് ജിമാ , മാക്സ് മാസോ തുടങ്ങിയവര്‍ ആണ് മറ്റു അഭിനേതാക്കള്‍. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മൂന്നു തവണ ഗ്രാമി പുരസ്കാരം ലഭിച്ചിട്ടുള്ള റിക്കി കേജ് ആണ്. ചായാഗ്രാഹണം യെദു രാധാകൃഷ്ണന്‍, കോറൈറ്റര്‍ ദാനിയല്‍ ജോനര്‍ദഗ്ട്ട്, എഡിറ്റര്‍ ഡേവിസ് മാനുവല്‍.
SUMMARY: ‘Papa Buka’ to premiere in Kerala at IFFK; screened in World Cinema section

NEWS DESK

Recent Posts

ഒതായി മനാഫ് വധക്കേസ്, മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരൻ; മൂന്നുപേരെ വെറുതെവിട്ടു

മലപ്പുറം: ഒതായി മനാഫ് കൊലക്കേസില്‍ ഒന്നാം പ്രതി മാലങ്ങാടന്‍ ഷഫീഖ് കുറ്റക്കാരനെന്ന് കോടതി. കേസില്‍ ബാക്കി മൂന്നു പ്രതികളെ കോടതി…

51 minutes ago

ലൈംഗിക പീഡന പരാതി: രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ സുഹൃത്തിനെതിരെയും കേസ്

തിരുവനന്തപുരം: അതിജീവിതയുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ സുഹൃത്തിനെതിരെയും കേസ്. അടൂർ സ്വദേശിയായ സുഹൃത്ത് ജോബി ജോസഫിനെയും പ്രതി ചേർത്തു. ഗർഭചിദ്രത്തിന്…

1 hour ago

സ്വർണവിലയിൽ വർധന

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വില ഉയർന്നത്. ഇന്ന് പവന് 520 രൂപയാണ്…

3 hours ago

ഹോങ്കോങ് തീപ്പിടുത്തം; മരണം 94 ആയി, പൊള്ളലേറ്റ നിരവധി പേരുടെ നില ഗുരുതരം

ഹോ​ങ്കോം​ഗ്: ഹോങ്കോങിലെ താ​യ് പോ​യി​ലെ വാ​ങ് ഫു​ക് കോ​ർ​ട്ട് പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പ്പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 94 ആ​യി. 100ലേ​റെ…

3 hours ago

24 കോ​ടി​യു​ടെ മ​യ​ക്കു​മ​രുന്ന് ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി; നൈ​ജീ​രി​യ​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ

ബെംഗളൂരു: ബെംഗളൂരുവില്‍ വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി. 11.64 കി​ലോ​ഗ്രാം എം.​ഡി.​എം.​എ ക്രി​സ്റ്റ​ലും 1040 തീ​വ്ര ല​ഹ​രി​ഗു​ളി​ക​ക​ളും 2.35…

3 hours ago

നന്ദിനിയുടെ പേരിൽ വ്യാജ നെയ് നിർമ്മിച്ച കേസില്‍ ദമ്പതികൾ പിടിയിൽ

ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്) ഉല്‍പാദിപ്പിക്കുന്ന നന്ദിനി ബ്രാൻഡിന്‍റെ പേരില്‍ വ്യാജ നെയ് നിർമ്മിച്ച കേസില്‍ ദമ്പതികള്‍ പടിയില്‍.…

4 hours ago