തിരുവനന്തപുരം: മാംഗ്ലൂര്‍ – നാഗര്‍കോവിൽ പരശുറാം എക്സ്പ്രസ് (16649/16650) കന്യാകുമാരിയിലേക്ക് നീട്ടി. രണ്ട് കോച്ചുകൾ അധികമായി ഘടിപ്പിച്ച് കൊണ്ടാണ് മാറ്റം. നാഗര്‍കോവിൽ ജങ്ഷനിൽ പണി നടക്കുന്നത് കൊണ്ടാണ് മാറ്റമെന്നാണ് റെയിൽവെ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചത്. ഇത് താത്കാലികമാണെന്ന് പറയുന്നുണ്ടെങ്കിലും എത്ര നാൾ ഈ സര്‍വീസ് നീളുമെന്ന് വ്യക്തമാക്കിയിട്ടില്ല.
ബുധനാഴ്ച മംഗളൂരുവില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്ന പരശുറാം എക്‌സ്പ്രസ് രാത്രി 9.15 ന് കന്യാകുമാരിയിലെത്തും. വ്യാഴാഴ്ച മുതല്‍ പുലര്‍ച്ചെ 3.45 ന് ട്രെയിന്‍ കന്യാകുമാരിയില്‍ നിന്ന് സര്‍വീസ് തുടങ്ങും. ട്രെയിനില്‍ പുതുതായുളള രണ്ട് കോച്ചുകളും ജനറല്‍ സിറ്റിംഗ് കോച്ചുകളാണ്. ഇവയുള്‍പ്പെടെ 16 ജനറല്‍ കോച്ചുകളും മൂന്ന് സെക്കന്റ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുകളും 2 എസി ചെയര്‍ കാറുകളും 2 ദിവ്യാംഗന്‍ സൗഹൃദ കോച്ചുകളും ട്രെയിനിലുണ്ടാകും.
<br>
TAGS : RAILWAY
SUMMARY : Parashuram Express extended to Kanyakumari; Two additional coaches were added
കോട്ടയം: ഈരാറ്റുപേട്ടയില്‍ തടവിനാല്‍ വീട്ടില്‍ ലോറൻസിനെ (56) വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തെ പറമ്പിലാണ് ഇദ്ദേഹത്തെ മരിച്ച…
തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും. രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6…
തിരുവനന്തപുരം: ഐഎഫ്എഫ്കെയിലേക്കുള്ള സിനിമ സെലക്ഷൻ നടപടികൾക്കിടെ പ്രമുഖ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. ജൂറി അംഗമായ ചലച്ചിത്ര…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മൈസൂരു കരയോഗത്തിന്റെ കുടുംബസംഗമം കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ സാംസ്‌കാരിക സമ്മേളനം എന്നിവയോടുകൂടി നടന്നു.…
ബെംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർഥിയെ ബെംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റ പള്ളിക്കുന്ന് സുനിൽ ജോസഫിൻ്റെ…
കാസറഗോഡ്: കാഞ്ഞങ്ങാട് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. മുലപ്പാല്‍ നല്‍കിയതിന് പിന്നാലെ…