ബെംഗളൂരു: മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കി. ബെംഗളൂരു സദാശിവനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശികളായ അനൂപ് കുമാർ (38), ഭാര്യ രാഖി (35) എന്നിവരാണ് മക്കളായ അനുപ്രിയ (5), പ്രിയാൻഷ് (2) എന്നിവർക്ക് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തത്.
ഉത്തർപ്രദേശിലെ പ്രയാഗ് രാജ് സ്വദേശിയായ അനൂപ് കുമാർ ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്വെയർ കൺസൾട്ടന്റ് ആയി ജോലിചെയ്തുവരികയായിരുന്നു. വീട്ടുജോലിക്കും കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നതിനുമായി മൂന്നുപേരെ അനൂപ് കുമാർ നിയമിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടുജോലിക്ക് എത്തിയ സ്ത്രീ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. തുടർന്ന് സമീപത്തുള്ളവരെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
അനൂപും രാഖിയും ആത്മഹത്യ ചെയ്യുന്നതിന് മുൻപ് മക്കൾക്ക് വിഷം നൽകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദമ്പതിമാരുടെ മൂത്ത കുട്ടിയായ അനുപ്രിയ ഭിന്നശേഷിക്കാരിയാണ്. ഇതുമൂലം കടുത്ത മാനസിക പ്രതിസന്ധിയിലായിരുന്നു ഇവരെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച പോണ്ടിച്ചേരിയിലേക്ക് കുടുംബം യാത്രചെയ്യാനിരിക്കുകയായിരുന്നുവെന്നും ഞായറാഴ്ചവരെ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും ജോലിക്കാർ പറഞ്ഞു. സംഭവത്തിൽ സദാശിവനഗർ പോലീസ് കേസെടുത്തു.
TAGS: BENGALURU | DEATH
SUMMARY: Parents commits suicide after giving poison to two children
ബെർലിൻ: പുതുവത്സരാഘോഷത്തിനിടെ ജർമനിയില്‍ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി മരിച്ചു. തെലങ്കാന സ്വദേശിയായ ഹൃതിക് റെഡ്ഡിക്കാണ് (25)…
തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…
കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…
ബേണ്‍: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരുക്കേല്‍ക്കുകയും…
മുംബൈ: കുർള ലോക്മാന്യ തിലക് ടെർമിനലില്‍ പിറ്റ്‌ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ കൊങ്കണ്‍ വഴി മംഗളൂരു ഭാഗത്തേക്കുള്ള രണ്ടു ട്രെയിന്‍ സര്‍വീസുകളില്‍…