പ്രായപൂർത്തിയാകാത്ത മക്കൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടി

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത മക്കൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ. മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്ന് സിറ്റി ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകി. 18ൽ താഴെ പ്രായമുള്ള മക്കൾക്ക് ഇരുചക്രവാഹനം, കാർ എന്നിവ ഓടിക്കാനായി രക്ഷിതാക്കൾ നൽകുന്നത് വർധിച്ചുവരികയാണ്.

ഒരാഴ്ചക്കിടെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് നഗരത്തിൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. കുട്ടികൾ വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങളും വർധിക്കുകയാണ്. രക്ഷിതാക്കളുടെ അശ്രദ്ധയാണ് ഇതിന് കാരണം.

ഇതുവരെ, വാഹനാപകടങ്ങളിൽ പ്രതിയാകുന്ന പ്രായപൂർത്തിയാകാത്തവരുടെ ​​രക്ഷിതാക്കൾക്ക് ​​കോടതികൾ 25,000 രൂപ വരെ പിഴ ചുമത്തിയിരുന്നു. എന്നാൽ ഇനിമുതൽ കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിക്കുമെന്നും, ഇവരുടെ രക്ഷിതാക്കൾക്ക് കോടതി മൂന്ന് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും നൽകുമെന്നും സിറ്റി പോലീസ് വ്യക്തമാക്കി.

TAGS: BENGALURU | TRAFFIC RULE
SUMMARY: Parents can be jailed for 3 yrsfor giving vehicles to minors

Savre Digital

Recent Posts

സി.ബി.എസ്.ഇ: പത്ത്, 12 ക്ലാസ് പരീക്ഷ ഫെബ്രു 17 മുതല്‍

ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ…

5 hours ago

ആഭ്യന്തരയുദ്ധം: സുഡാനിൽ ആർഎസ്എഫ് ക്രൂരത, 460 പേരെ കൊന്നൊടുക്കി

ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്…

5 hours ago

സംസ്ഥാനത്ത് എ​സ്ഐ​ആ​റി​ന് തു​ട​ക്കം; ഗ​വ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…

6 hours ago

കെഎൻഎസ്എസ് കരയോഗങ്ങളുടെ കുടുംബസംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…

6 hours ago

ഓഡിഷനെത്തിയ 17 കുട്ടികളെ സിനിമാ സ്റ്റുഡിയോ ജീവനക്കാരൻ ബന്ദികളാക്കി; പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു

മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ  യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…

7 hours ago

‘തുടക്കം’; വിസ്മയ മോഹൻലാൽ അഭിനയ രംഗത്ത്, അതിഥി വേഷത്തിൽ മോഹൻലാല്‍, പ്രധാന വേഷത്തിൽ ആന്‍റണി പെരുമ്പാവൂരിന്റെ മകനും

കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…

8 hours ago