മുപ്പത്തിമൂന്നാം ഒളിമ്പിക്സിന് നാളെ പാരീസിൽ ഔദ്യോഗിക തുടക്കമാവും. ചരിത്രത്തിലാദ്യമായി പ്രധാനവേദിക്ക് പുറത്താണ് ഇത്തവണ ഉദ്ഘാടന ചടങ്ങുകൾ നടക്കുക. 206 ഒളിമ്പിക് കമ്മിറ്റികൾക്ക് കീഴിലായി 10,500 അത്ലറ്റുകളാണ് മത്സരിക്കാനിറങ്ങുന്നത്.
അതേസമയം, ഇന്ത്യയുടെ ആദ്യമത്സരം ഇന്ന് നടക്കും. അമ്പെയ്ത്തില്‍ റാങ്കിങ് റൗണ്ട് മല്‍സരങ്ങള്‍ ഇന്നുച്ചയ്ക്ക് ശേഷം നടക്കും. വിവാദങ്ങളുടെ അകമ്പടിയോടെയാണ് ഇക്കുറി അമ്പെയ്ത്ത് ടീമിന്റെ ഒരുക്കങ്ങള്‍.
ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലത്തിന് അമ്പെയ്ത്ത് ടീമിനായി നിയമിച്ച കൊറിയന്‍ പരിശീലകന് ബീക്ക് വൂങ്ങ് കീ അക്രഡിറ്റേഷന് ലഭിക്കാത്തതോടെയാണ് പാരിസില്‍ നിന്ന് തിരിച്ചുപോന്നിരുന്നു. ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷനും ആര്‍ച്ചറി അസോസിയേഷന് ഓഫ് ഇന്ത്യയും കയ്യൊഴിഞ്ഞതോടെ പരിശീലകനില്ലാതെയാണ് ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങുക.
വനിതാ വിഭാഗത്തില്‍ നാലാം ഒളിംപിക്സില്‍ മല്‍സരിക്കുന്ന ദീപിക കുമാരിക്കൊപ്പം അങ്കിത ഭഗത്, ഭജന്‍ കൗര്‍ എന്നിവരാണ് ഇന്ത്യയ്ക്കായി ഇറങ്ങുന്നത്. പുരുഷ വിഭാഗത്തില്‍ തരുണ്‍ദീപ് റായ്, പ്രവീണ്‍ യാദവ്, ധീരജ് എന്നിവരും മല്‍സരിക്കും.
പാരീസിലിറങ്ങിയ താരങ്ങൾക്കെല്ലാം ഓളംതട്ടിയൊഴുകുന്ന സെയ്ൻ നദിയിലും തീരത്തുമായാണ് നാളെ ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ഓസ്റ്റർലിറ്റസ് പാലത്തിന് സമീപത്ത് നിന്ന് പ്രാദേശികസമയം വൈകിട്ട് 7.30ന് നൂറിലധികം ബോട്ടുകളിലായി പാസ്റ്റ് ആരംഭിക്കും. വിവിധ രാഷ്ട് തലവൻമാരും സുപ്രധാ വ്യക്തികളും പരേഡിനെ അഭിവാദ്യം ചെയ്യും.
ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനം നടത്താറുണ്ടെങ്കിലും ഒളിംപിക്സില്‍ ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം കടക്കാനായിട്ടില്ല. റാങ്കിങ് റൗണ്ടിലെ പ്രകടനത്തിനനുസരിച്ചാണ് അടുത്ത റൗണ്ടുകളിലെ എതിരാളികളെ നിശ്ചയിക്കുന്നത്. മികച്ച പ്രകടനം നടത്തിയാല്‍ കരുത്തരായ എതിരാളികളെ ആദ്യ റൗണ്ടുകളില്‍ ഒഴിവാക്കാം. ലോകാത്ഭുതമായ ഈഫൽ ടവറിന് അഭിമുഖമായി തയ്യാറാക്കിയ വേദിയിലാണ് ഉദ്ഘാടനചടങ്ങ്. 35 വേദികളിൽ 32 ഇനങ്ങളിലായി 329 മത്സരങ്ങളാണ് നടക്കുക. 117 പേരാണ് ഇന്ത്യക്കായി മെഡൽ വേട്ടക്കറിങ്ങുന്നത്.
TAGS: OLYMPICS | INDIA
SUMMARY: Paris olympics to begin tomorrow, indian team to start off today
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി വർഷംതോറും നടത്തി വരാറുള്ള ക്വിസ് മത്സരം അബ്ബിഗെരെ മേദരഹള്ളിയിലുള്ള ശ്രീ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. ചെങ്കോട്ട മെട്രോസ്റ്റേഷന് സമീപത്ത് നാലാം നമ്പർ ഗേറ്റിനടുത്ത് വച്ച് കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.…
ബെംഗളൂരു: കണ്ണൂർ ഇരിക്കൂർ നിലാമുറ്റം ആയിശ മൻസിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ അഷ്റഫ് (48) ബെംഗളൂരു)വില്‍ അന്തരിച്ചു. ശിവാജിനഗർ ഭാരതിനഗറിൽ…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യവേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുടെ സഹകരണത്തോടെ ഗാന സായാഹ്നം സംഘടിപ്പിച്ചു. ജിങ്കെതിമ്മനഹള്ളി, വാരണാസി റോഡിലെ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ട മെട്രോ ഗേറ്റ് നമ്പർ ഒന്നിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ ഒമ്പതുപേർ മരിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്.…
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം റോഡിൽ നിർത്തിയിട്ട കാറിൽ നിന്നാണ് സ്ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങൾക്ക്…