പുതുവത്സരാഘോഷം; ബെംഗളൂരുവിൽ പാർക്കിംഗ് നിയന്ത്രണം

ബെംഗളൂരു: പുതുവത്സരാഘോഷം പ്രമാണിച്ച് ഡിസംബർ 31ന് വൈകുന്നേരം നാലു മണിമുതൽ ജനുവരി ഒന്നിന് പുലർച്ചെ മൂന്നു മണിവരെ നഗരത്തിലെ വിവിധയിടങ്ങളിൽ പാർക്കിംഗ് നിരോധനം ഏർപ്പെടുത്തി. അനിൽ കുബ്ലെ സർക്കിൾ മുതൽ ട്രിനിറ്റി സർക്കിൾ, എംജി റോഡ്, ആർട്സ് ആൻ്റ് ക്രാഫ്റ്റ്സ് ജംഗ്ഷൻ മുതൽ ഓപ്പേറ ജംഗ്ഷൻ വരെയുള്ള ബ്രിഗേഡ് റോഡ്, ബ്രിഗേഡ് റോഡ് ജംഗ്ഷൻ മുതൽ സെൻ്റ് മാർക്ക്സ് റോഡ് ജങ്ഷൻ വരെയുള്ള ചർച്ച് സ്ട്രീറ്റ്, ബ്രിഗേഡ് റോഡ് ജംഗ്ഷൻ മുതൽ മ്യൂസിയം റോഡ് ജംഗ്ഷൻ വരെയുള്ള റസ്റ്റ് ഹൗസ് റോഡ്, എംജി റോഡ് ജംഗ്ഷൻ മുതൽ ഓൾഡ് മദ്രാസ് ബാങ്ക് റോ‍ഡ് വരെയുള്ള മ്യൂസിയം റോഡ് എന്നിവിടങ്ങളിലും

ഇന്ദിരാനഗറിൽ ഓൾഡ് മദ്രാസ് റോഡ് ജംഗ്ഷൻ മുതൽ ഡോംലൂർ ഫ്ലൈഓവ‍ർ വരെയുള്ള 100 ഫീറ്റ് റോഡ്, 80 ഫീറ്റ് റോഡ് മുതൽ ഇന്ദിരാനഗർ ഡബിൾ റോഡ് ജംഗ്ഷൻ, കോറമംഗലയിൽ യുസിഒ ബാങ്ക് ജംഗ്ഷൻ മുതൽ എൻജിവി ബാക്ക് ഗേറ്റ് ജംഗ്ഷൻ,

മഹാദേവപുരയിൽ ഐടിപിഎൽ റോഡിലും (ബി നാരായണപുര മുതൽ ഡെക്കാത്‍ലൺ വരെ) ഹൂഡി മെട്രോ സ്റ്റേഷൻ മുതൽ ഗ്രാഫൈറ്റ് ഇന്ത്യ ജംഗ്ഷൻ വരെയും പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

വാഹനങ്ങൾക്ക് ശിവാജിനഗർ ബിഎംടിസി കോംപ്ലക്സ്, കോറമംഗലയിൽ ബെഥനി സ്കൂളിന് സമീപം ബിബിഎംപി മൈതാനം, മുനിറെഡ്ഡി കല്യാണ മണ്ഡപത്തിന് എതിർവശത്തുള്ള ബിബിഎംപി മൈതാനം എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.

TAGS: BENGALURU | PARKING RESTRICTED
SUMMARY: Parking restricted in Bangalore id new year eve

Savre Digital

Recent Posts

ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു

ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ്‌ വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…

3 minutes ago

ഡല്‍ഹി സ്ഫോടനത്തിന്റെ അന്വേഷണം ഏറ്റെടുത്ത് എൻഐഎ

ഡല്‍ഹി: ന്യൂഡല്‍ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്തുണ്ടായ സ്ഫോടനം എൻഐഎ അന്വേഷിക്കും. ചാവേർ ആക്രമണമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം എൻഐഎ…

22 minutes ago

കുത്തിയോട്ടച്ചുവടും പാട്ടും നവംബർ 23 ന്

ബെംഗളൂരു: എസ്എന്‍ഡിപി യോഗം ബെംഗളൂരു യൂണിയന്റെ ആഭിമുഖ്യത്തിൽ ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടച്ചുവടും പാട്ടും ബെംഗളൂരുവില്‍ 23 ന്…

22 minutes ago

പാലക്കാട്ട് ഭാര്യയെയും മകനെയും യാത്രയാക്കാൻ വന്നയാള്‍ ട്രെയിൻ തട്ടി മരിച്ചു

പാലക്കാട്: പട്ടാമ്പിയില്‍ ഭാര്യയേയും മകനേയും യാത്രയാക്കാൻ വന്നയാള്‍ ട്രെയിനിൻ്റെ അടിയില്‍പ്പെട്ട് മരിച്ചു. പട്ടാമ്പി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി…

57 minutes ago

മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല സ്വർണ മോഷണ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എൻ വാസുവാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്. ശബരിമല…

2 hours ago

ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ പാകിസ്ഥാനിലും ആക്രമണം; ഇസ്‌ലാമാബാദില്‍ 12 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാൻ: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ സ്ഫോടനം. 12 പേർ കൊല്ലപ്പെട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റു.…

2 hours ago