ബെംഗളൂരു: റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ 100 ഫീറ്റ് റോഡിലെ പീനിയ ഇൻഡസ്ട്രിയൽ അസോസിയേഷൻ ജംഗ്ഷനും ജാലഹള്ളി ക്രോസ് ജംഗ്ഷനുമിടയിൽ ഗതാഗതം നിയന്ത്രിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ഇതുവഴി വരുന്ന എല്ലാ വാഹനങ്ങളും പീനിയ ഇൻഡസ്ട്രിയൽ അസോസിയേഷൻ ജംഗ്ഷനിലെ റോഡിന്റെ മറുവശം ഉപയോഗിക്കണം. ഈ ഭാഗത്ത് ഇരുവശങ്ങളിലേക്കും ഗതാഗതം അനുവദിക്കും.
പീനിയ 100 ഫീറ്റ് റോഡിൽ നിന്ന് വരുന്ന എല്ലാ ചരക്ക് വാഹനങ്ങളും ടിവിഎസ് ക്രോസ് ജംഗ്ഷനിൽ വലത്തോട്ട് തിരിഞ്ഞ് പീനിയ പോലീസ് സ്റ്റേഷൻ റോഡിലേക്ക് പോകുകയും തുമകുരു റോഡിൽ ചേരുകയും വേണം. പീനിയ പോലീസ് സ്റ്റേഷൻ റോഡ്, പീനിയ 100 ഫീറ്റ് റോഡ് (ജലഹള്ളി ക്രോസ് മുതൽ ടിവിഎസ് ക്രോസ് വരെ റോഡിന്റെ ഇരുവശങ്ങളും), പീനിയ ഒന്നാം ക്രോസ് റോഡ് എന്നിവിടങ്ങളിൽ പാർക്കിംഗ് നിരോധിക്കും.
TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Part of peenya to br closed for traffic
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…