LATEST NEWS

വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ; ഇടക്കാല ഉത്തരവുമായി സുപ്രിംകോടതി

ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ. വിവാദമായ വകുപ്പുകള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, അതുല്‍ എസ് ചന്ദൂര്‍കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. കഴിഞ്ഞ മെയ് 22നാണ് നിയമത്തിന്റെ ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള ഹർജികളില്‍ സുപ്രിംകോടതി വിധി പറയാന്‍ മാറ്റിയത്.

നിയമം ഭരണഘടന ലംഘനമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. അന്തിമ ഉത്തരവ് വരുന്ന വരെ വഖഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുതെന്നും അത് തല്‍സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി. വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവില്‍ കഴിവതും മുസ്ലിം ആയിരിക്കണം. എന്നാല്‍ അമുസ്ലിംകളെ സിഇഒ ആക്കരുതെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. നിയമത്തിലെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് വരെയാണ് സ്റ്റേ എന്നും കോടതി വ്യക്തമാക്കി.

അഞ്ചുവര്‍ഷം വിശ്വാസിയായിരിക്കണം എന്ന വകുപ്പ് സ്റ്റേ ചെയ്തു, അന്തിമ ഉത്തരവ് വരെ വഖ്ഫ് സ്വത്തുക്കളുടെ തല്‍സ്ഥിതി തുടരും, ബോര്‍ഡില്‍ മൂന്നില്‍ കൂടുതല്‍ അമുസ്ലിംകള്‍ പാടില്ല, അമുസ്ലിംകള്‍ക്കും ബോര്‍ഡ് സിഇഒ ആകാം, വഖ്ഫ് സ്വത്തിന്‍മേലുള്ള കലക്ടറുടെ അധികാരം നീക്കി എന്നിവയാണ് വിധിയിലെ കാതലായ കാര്യങ്ങള്‍.

അന്തിമ തീരുമാനം എടുക്കുന്നത് വരെ വഖഫ് കൗൺസിലിലേക്കും ബോര്‍ഡുകളിലേക്കും പുതിയ നിയമനം സുപ്രിംകോടതി നേരത്തേ തടഞ്ഞിരുന്നു. ബോര്‍ഡുകളിലേക്കും കൗണ്‍സിലിലേയ്ക്കും അമുസ്ലിമുകളെ ഉള്‍പ്പെടുത്തണമെന്ന നിയമം കഴിഞ്ഞ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തടഞ്ഞിരുന്നു. പക്ഷെ ഈ ഉത്തരവ് ഹർജി വീണ്ടും പരിഗണിക്കുന്നത് വരെയായിരുന്നു.

SUMMARY: Supreme Court issues interim order, partial stay on Waqf Amendment Act

NEWS BUREAU

Recent Posts

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണവില കുറഞ്ഞു. വെള്ളിയാഴ്ച സർവ്വകാല റെക്കോർഡില്‍ എത്തിയ സ്വർണവില ശനിയാഴ്ച മുതലാണ് നേരിയ തോതില്‍ കുറഞ്ഞു…

37 minutes ago

പോലീസ് മര്‍ദ്ദനത്തിന്റെ ഇരയായ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്ത് വിവാഹിതനായി

തൃശൂർ: കുന്നംകുളത്ത് പോലീസിൻ്റെ ക്രൂര മർദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് സുജിത്ത് വിവാഹിതനായി. തൃഷ്ണയാണ് വധു. ഗുരുവായൂർ…

1 hour ago

നിയമസഭാ സമ്മേളനത്തിന് തുടക്കമായി; വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തി

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമായി. ഒക്ടോബര്‍ 10 വരെയാണ് നിയമസഭാ സമ്മേളനം നടക്കുക. അതേസമയം വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍…

3 hours ago

കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) 2026: ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: രാജ്യത്തെ 26 ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ, നിയമ പ്രോഗ്രാമുകളിലെ 2026-ലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ…

4 hours ago

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ വരുമോ എന്നതില്‍ ആകാംക്ഷ

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷത്തിനെതിരെ നിരവധി വിവാദങ്ങൾ ഉയർന്നുനിൽക്കുന്ന അന്തരീക്ഷത്തില്‍ നിയമസഭാ സമ്മേളനത്തിന്  ഇന്ന് തുടക്കം. വിഎസ് അച്യുതാനന്ദന്‍, മുൻ സ്പീക്കർ പിപി…

4 hours ago

താമരശ്ശേരിയില്‍ നിന്ന് കാണാതായ 13 കാരനെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് തിരുവോണനാളില്‍ കാണാതായ 13 കാരൻ വിജിത്തിനെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി. തമിഴ്നാട്ടിലെ മധുരയ്ക്ക് അടുത്തുള്ള ഉസലാംപെട്ടിയില്‍…

4 hours ago