റായ്പൂർ: ഛത്തീസ്‌ഗഡിൽ ക്രൈസ്തവ വിഭാഗത്തിനു നേരെ വീണ്ടും ആക്രമണം. ദുർഗ് ജയിലിനു സമീപം കഴിഞ്ഞ 30 വർഷമായി പ്രവർത്തിച്ചുവരുന്ന ആരാധനാലയത്തിന് നേരെയാണ് ഇന്ന് രാവിലെ ആക്രമണം ഉണ്ടായത്. ഞായറാഴ്ച നടക്കുന്ന പ്രാർത്ഥന ശുശ്രൂഷക്കിടെ ഒരു കൂട്ടം ബജ്‌റംഗ്ദൾ പ്രവർത്തകർ എത്തി മതപരിവർത്തനം അടക്കമുള്ള കാര്യങ്ങൾ ആരോപിച്ചുകൊണ്ട് ആക്രമണം അഴിച്ചുവിടുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.
പാസ്റ്ററിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു. ജോൺ ജോനാഥൻ എന്ന പാസ്റ്റർക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. അദ്ദേഹത്തിന്റെ കൈ ആക്രമണത്തിൽ ഒടിഞ്ഞു. സംഭവത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പോലീസിന്റെ സാന്നിധ്യത്തിൽ തന്നെയാണ് ആക്രമണത്തെ ഉണ്ടായത്. ആരാധനാലയത്തിലെത്തിയ മറ്റ് വിശ്വാസികൾക്കും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
SUMMARY: Pastor attacked in Chhattisgarh. Bajrang Dal activists beat him with an iron rod, breaking his hand
തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് സമീപം അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദവും കാരണം സംസ്ഥാനത്ത് മഴ…
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…
തിരുവനന്തപുരം: സ്കൂളിൽ നിന്ന് വരുന്ന വഴി വിദ്യാർഥിനിയെ വളർത്തു നായകൾ ആക്രമിച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു…
കണ്ണൂർ: ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്തുപറമ്പിലെ ചെങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ നരവൂർപാറ സ്വദേശി…
ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…