Categories: KERALATOP NEWS

പത്തനംതിട്ട പോക്സോ കേസ്; 8 പേർ കൂടി കസ്റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ട പോക്സോ കേസിൽ 8 പേർ കൂടി കസ്റ്റഡിയിൽ. കസ്റ്റഡിയിൽ എടുത്തവരെ വിശദമായി ചോദ്യം ചെയ്യും. പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തും. കേസിൽ അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പീഡനത്തിനിരയായ പെൺകുട്ടി പ്രതികളെ ബന്ധപ്പെട്ടത് അച്ഛന്‍റെ ഫോണിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഫോൺ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 5 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പീഡനത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പോലീസിന് ലഭിച്ചു. കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ പരീശീലകരും ഒപ്പം പരിശീലനം നടത്തിയവരുമെന്നും കണ്ടെത്തൽ. കൂടുതൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. 60 ലേറെ പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടിയുടെ മൊഴി.

ശിശുക്ഷേമ സമിതിയുടെ ഗൃഹസന്ദർശന പരിപാടിയിലാണ് രണ്ട് കൊല്ലമായുള്ള പീഡനവിവരങ്ങൾ പുറത്തറിഞ്ഞത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നിലവിൽ കസ്റ്റഡിയിലുള്ളവരുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. രണ്ട് കൊല്ലമായുള്ള പീഡന വിവരങ്ങളാണ് ശിശുക്ഷേമ സമിതി വഴി പോലീസിന് ലഭിച്ചത്. 18കാരിയായ പെൺകുട്ടിയുടെ പരാതി സംസ്ഥാന ശിശു സംരക്ഷണ സമിതി നേരിട്ട് പത്തനംതിട്ട എസ്പിക്ക് കൈമാറിയിരുന്നു.
<BR>
TAGS : PATHANAMTHITTA | POCSO CASE
SUMMARY : Pathanamthitta POCSO case; 8 more people in custody

 

Savre Digital

Recent Posts

ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു

ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ്‌ വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…

12 minutes ago

ഡല്‍ഹി സ്ഫോടനത്തിന്റെ അന്വേഷണം ഏറ്റെടുത്ത് എൻഐഎ

ഡല്‍ഹി: ന്യൂഡല്‍ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്തുണ്ടായ സ്ഫോടനം എൻഐഎ അന്വേഷിക്കും. ചാവേർ ആക്രമണമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം എൻഐഎ…

31 minutes ago

കുത്തിയോട്ടച്ചുവടും പാട്ടും നവംബർ 23 ന്

ബെംഗളൂരു: എസ്എന്‍ഡിപി യോഗം ബെംഗളൂരു യൂണിയന്റെ ആഭിമുഖ്യത്തിൽ ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടച്ചുവടും പാട്ടും ബെംഗളൂരുവില്‍ 23 ന്…

32 minutes ago

പാലക്കാട്ട് ഭാര്യയെയും മകനെയും യാത്രയാക്കാൻ വന്നയാള്‍ ട്രെയിൻ തട്ടി മരിച്ചു

പാലക്കാട്: പട്ടാമ്പിയില്‍ ഭാര്യയേയും മകനേയും യാത്രയാക്കാൻ വന്നയാള്‍ ട്രെയിനിൻ്റെ അടിയില്‍പ്പെട്ട് മരിച്ചു. പട്ടാമ്പി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി…

1 hour ago

മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല സ്വർണ മോഷണ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എൻ വാസുവാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്. ശബരിമല…

2 hours ago

ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ പാകിസ്ഥാനിലും ആക്രമണം; ഇസ്‌ലാമാബാദില്‍ 12 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാൻ: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ സ്ഫോടനം. 12 പേർ കൊല്ലപ്പെട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റു.…

2 hours ago