പത്തനംതിട്ട: പത്തനംതിട്ടയിൽ അഞ്ചുവർഷത്തിനിടെ ക്രൂര പീഡനത്തിനിരയായ കേസിൽ ചൊവ്വാഴ്‌ച രണ്ടുപേർ കൂടി അറസ്‌റ്റിലായി. പത്തനംതിട്ട സ്വദേശികളായ ഷിനു ജോർജ്(23), പ്രജിത്കുമാർ(24) എന്നിവരെയാണ് പിടികൂടിയത്. കേസിൽ അറസ്റ്റിലായവരുടെ എണ്ണം 44 ആയി. ചൊവ്വ പുലർച്ചെ വീടുകളിൽനിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. ആകെ 29 കേസാണുള്ളത്. വിദേശത്തേക്ക് കടന്ന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും.
വിവിധ കേസുകളിലായി ഇനി അറസ്റ്റിലാകാനുള്ളത് ഇലവുംതിട്ട സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസുകളിലെ ഒമ്പത് പ്രതികളും പത്തനംതിട്ട സ്റ്റേഷനിലെ കേസുകളിലെ നാല് പേരും മലയാലപ്പുഴ സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിലെ ഒരു പ്രതിയുമാണ്. ഒരു പ്രതി പോക്സോ കേസിൽ ജയിലിലാണ്.
കേസില്‍ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി ചൊവ്വാഴ്ച റാന്നി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നാലര മണിക്കൂറെടുത്താണ് ആറ് കേസിലെ മൊഴി രേഖപ്പെടുത്തിയത്. പോലീസും മൊഴി പൂർണമായും രേഖപ്പെടുത്തി. ഇടയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയുടെ മൊഴിയെടുപ്പ് നിർത്തിവച്ചിരുന്നു. നിലവില്‍ കോന്നിയിൽ ശിശുക്ഷേമസമിതിയുടെ അഭയകേന്ദ്രത്തിൽ പാർപ്പിച്ച പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അന്വേഷണച്ചുമതലയുള്ള ഡി.ഐ.ജി അജിതാ ബീഗം പറഞ്ഞു.
<BR>
TAGS : PATHANAMTHITTA RAPE CASE
SUMMARY : Pathanamthitta rape case: Two more accused arrested
കൊച്ചി: കെ സ്മാർട്ട് സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തിയ സർക്കാർ നടപടി ചോദ്യംചെയ്ത് അക്ഷയ സംരംഭകർ സമർപ്പിച്ച ഹരജി ഹൈക്കോടതി…
കൊച്ചി: ഐസക്കിന്റെ തുടിക്കുന്ന ഹൃദയവുമായി തിരുവനന്തപുരത്തുനിന്നും ഡോക്ടർമാരുടെ സംഘം എയർ ആംബുലൻസില്‍ കൊച്ചിയിലെത്തി. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും കൊച്ചിയിലെ…
കാസറഗോഡ്: കാസറഗോഡ് പതിനേഴുവയസുകാരിക്ക് നേരെ ലൈംഗിക പീഡനം. അച്ഛനും അമ്മാവനും നാട്ടുകാരനുമാണ് പീഡിപ്പിച്ചതെന്നാണ് പരാതി. പത്താം വയസ്സില്‍ അച്ഛനാണ് ആദ്യമായി…
കൊല്ലം: കൊല്ലം അഞ്ചാലുംമൂട് സ്‌കൂളില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍. കായിക അധ്യാപകന്‍ മുഹമ്മദ് റാഫിയെയാണ് സസ്‌പെന്റ് ചെയ്തത്. ജില്ലാ…
ഇടുക്കി: സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ ചികിത്സാ പിഴവില്‍ കണ്ണൂർ സ്വദേശിയായ യുവതി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിനി സുമിയാണ് മരിച്ചത്.…
തിരുവനന്തപുരം: ഹിരണ്‍ ദാസ് മുരളിയെന്ന റാപ്പർ വേടനെതിരേ ഗൂഢാലോചനയുണ്ടെന്ന് കുടുംബം. അന്വേഷണം നടത്തണമെന്നാവശ‍്യപ്പെട്ട് മുഖ‍്യമന്ത്രി പിണറായി വിജയന് വേടന്‍റെ സഹോദരൻ…