LATEST NEWS

കുന്നംകുളത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ച് രോഗിക്കും യാത്രികക്കും ദാരുണാന്ത്യം

കുന്നംകുളം: തൃശ്ശൂര്‍ കാണിപ്പയ്യൂര്‍ കുരിശുപള്ളിക്ക് സമീപം ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി കണ്ണൂര്‍ സ്വദേശി കുഞ്ഞിരാമന്‍ (87), കാറിലുണ്ടായിരുന്ന കൂനാംമുച്ചി സ്വദേശി പുഷ്പ (55) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു.

ഞായറാഴ്ച വൈകിട്ട് നാലോടെയാണ് അപകടം. ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയാണ് കാർ ആംബുലൻസിൽ ഇടിച്ചത്. പരുക്കേറ്റവരെ കുന്നംകുളത്തേയും തൃശൂരിലേയും സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരുന്നത്.
SUMMARY: Patient and passenger die in car-ambulance collision in Kunnamkulam

NEWS DESK

Recent Posts

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,820 രൂപയിലെത്തി. പവന്…

9 minutes ago

ലൈംഗീക പീഡനക്കേസ്; ചൈതാന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകള്‍ പിടിയില്‍

ഡല്‍ഹി: ലൈംഗീക പീഡനക്കേസില്‍ അറസ്റ്റിലായ ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വസന്ത്…

33 minutes ago

അതിരപ്പിള്ളിയില്‍ നിര്‍ത്തിയിട്ട കാര്‍ തകര്‍ത്ത് കാട്ടാനക്കൂട്ടം

തൃശൂർ: അതിരപ്പിള്ളി വാച്ചുമരത്ത് നിർത്തിയിട്ടിരുന്നകാർ കാട്ടാനക്കൂട്ടം തകർത്തു. ഓടിക്കൊണ്ടിരിക്കെ തകരാറിലായതിനെ തുടർന്ന് അങ്കമാലി സ്വദേശി നിർത്തിയിട്ട കാറാണ് കാട്ടാനക്കൂട്ടം തകർത്തത്.…

1 hour ago

അയർലൻഡിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി

ഡബ്ലിന്‍: കൗണ്ടി കാവനിലെ ബെയിലിബൊറോയില്‍ താമസിച്ചിരുന്ന കോട്ടയം ചാന്നാനിക്കാട് പാച്ചിറ സ്വദേശി ജോണ്‍സണ്‍ ജോയിയെ (34) വീട്ടില്‍ മരിച്ച നിലയില്‍…

2 hours ago

മാഞ്ചസ്റ്റര്‍ ജൂതദേവാലയത്തില്‍ നടന്നത് ഭീകരാക്രമണം; കൊല്ലപ്പെട്ടത് രണ്ട് പേര്‍, സംഭവം ജൂതരുടെ പുണ്യദിനത്തില്‍

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ജൂതദേവാലയത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ സംഭവം ഭീകരാക്രമണമെന്ന് പോലീസ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ കൊല്ലപ്പെടുകയും നാല്…

2 hours ago

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് തുടക്കം

ബെംഗളൂര: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് മുതല്‍ തുടക്കമാകും. രാവിലെ ഒൻപതിന് ഭാഗവത മാഹാത്മ്യ പാരായണം. തുടർന്ന് ഭദ്രദീപ…

3 hours ago