ബെംഗളൂരു: ആശുപത്രി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് രോഗി മരിച്ചു. ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ജിംസ്) സർക്കാർ ആശുപത്രിയിലാണ് സംഭവം. യുവാവ് ആശുപത്രിയുടെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഡെക്കാൻ കോളജിന് സമീപം താമസിച്ചിരുന്ന സയ്യിദ് അസ്ഹറുദ്ദീനാണ് (33) മരിച്ചത്.
ക്ഷയരോഗത്തിന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. രോഗം ബാധിച്ചത് കാരണമുണ്ടായ വിഷാദ അവസ്ഥയെ തുടർന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും അശ്രദ്ധമൂലമാണ് തന്റെ ഭർത്താവ് മരിച്ചതെന്ന് ആരോപിച്ച് അസറുദ്ദീന്റെ ഭാര്യ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
TAGS: KARNATAKA
SUMMARY: Patient at Kalaburagi govt hospital allegedly commits suicide by jumping from second floor
തൃശൂർ: നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു തീർത്തെന്ന് ഇരുവരും…
ബെംഗളൂരു : കല വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'ആദരം 2025' ജൂലൈ 13 ന് രാവിലെ 9മണി മുതല്‍ ഹോട്ടല്‍…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇന്ന് വിശദമായ മെഡിക്കല്‍ ബോർഡ്…
ബെംഗളൂരു: വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ നടത്തുന്ന ഓണാഘോഷം ‘ചിങ്ങനിലാവ് 2025’ ടിക്കറ്റ് പ്രകാശനംചെയ്തു. ആദ്യ ടിക്കറ്റ് അസോസിയേഷൻ അംഗം…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ നേരിയ വർധന. ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ…
മലപ്പുറം: കാറിടിച്ച് തോട്ടില്‍ വീണ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. ദേശീയപാത 66 തലപ്പാറ സർവീസ് റോഡില്‍ ഞായറാഴ്‌ച വൈകിട്ട്…