ബെംഗളൂരു: പുതുവത്സരാഘോഷം പ്രമാണിച്ച് ഇന്ദിരാനഗർ, ഐടിപിബി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഡിസംബർ 31ന് രാത്രി എട്ട് മണി മുതൽ ജനുവരി ഒന്നിന് പുലർച്ചെ ഒരു മണി വരെയാണ് നിയന്ത്രണം. ഓൾഡ് മദ്രാസ് റോഡ് ജംഗ്ഷനും ഡൊംലൂർ ഫ്ലൈ ഓവറിനുമിടയിലുള്ള ഇന്ദിരാനഗർ 100 ഫീറ്റ് റോഡിൻ്റെ ഇരുവശം, 80 ഫീറ്റ് റോഡ് മുതൽ ഇന്ദിരാനഗർ ഡബിൾ റോഡ് വരെയും, ഇന്ദിരാനഗർ 12-ാം മെയിനിൻ്റെ ഇരുവശവും, ഐടിപിഎൽ മെയിൻ റോഡ്, ബി നാരായണപുരയിലെ ഷെൽ പെട്രോൾ ബങ്ക് മുതൽ ഗരുഡാചാർപാളയയിലെ ഡെക്കാത്‌ലൺ വരെയും, ഹൂഡി മെട്രോ സ്റ്റേഷൻ മുതൽ ഗ്രാഫൈറ്റ് ഇന്ത്യ ജംഗ്ഷൻ വരെയുമാണ് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ക്യാബുകൾക്ക് പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് പോയിൻ്റുകളും സിറ്റി പോലീസ് ക്രമീകരിച്ചിട്ടുണ്ട്. ഫീനിക്സ് മാളിലേക്ക് വരുന്നവർക്ക് ഐടിപിഎൽ മെയിൻ റോഡിൽ ബെസ്‌കോം ഓഫീസിന് സമീപം ഡ്രോപ്പ്-ഓഫ് പോയിൻ്റും ലോറി ജംഗ്ഷനിൽ പിക്ക്-അപ്പ് പോയിൻ്റുമുണ്ട്. നെക്‌സസ് ശാന്തിനികേതൻ മാളിലേക്ക് വരുന്നവർക്ക് ഡ്രോപ്പ്-ഓഫ് പോയിൻ്റ് രാജപാളയയ്ക്ക് സമീപവും പിക്ക്-അപ്പ് ആസ്റ്റർ ഹോസ്പിറ്റലിന് സമീപവുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
TAGS: BENGALURU | PARKING RESTRICTED
SUMMARY: Parking restricted at Indiranagar amid new year eve
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…