എന്താണ് PCOD?
പോളി സിസ്റ്റിക് ഓവറിയന്‍ ഡിസീസ് (പിസിഒഡി). ഇന്നത്തെ ജീവിത രീതിയും ഭക്ഷണശീലങ്ങളും ആണ് ഇതിന്റെ മുഖ്യ കാരണം. ഹോര്‍മോണ്‍ ഉത്പാദനത്തില്‍ വരുന്ന വ്യതിയാനം ആണ് പിസിഒഡി എന്നൊരു അവസ്ഥയിലേക്ക് നയിക്കുന്നത്. ചെറിയ cyst കള്‍ ഓവറിയില്‍ രൂപപ്പെടുകയും തുടര്‍ന്നു അമിത വണ്ണം, ക്രമം തെറ്റിയ ആര്‍ത്തവം (menstruations), അമിതരോമ വളര്‍ച്ച, ക്ഷീണം, മുടി കൊഴിച്ചില്‍, ഇങ്ങനെ ഉള്ള പല പല ലക്ഷണങ്ങളോട് കൂടിയും ആണ് രോഗികള്‍ പലപ്പോഴും സമീപിക്കാറുള്ളത്.
കൂടുതലും രോഗികളില്‍ അമിതാവണ്ണം ഉണ്ടാവാറുണ്ടെങ്കിലും, ലീന്‍ പിസിഒഡി പോലെ യുള്ള അവസ്ഥകളും ഉണ്ട്. ഇന്ന് ഇന്ത്യയില്‍ 20-25% ശതമാനം സ്ത്രീകളില്‍ PCOD കണ്ടു വരുന്നു, പലപ്പോളും ഇന്‍ഫെര്‍ട്ടിലിറ്റിയുടെ പ്രധാനകാരണമായി പറയുന്നതും പിസിഒഡി തന്നെ.
എങ്ങനെ കണ്ടെത്താം?
ക്രമം തെറ്റിയ ആര്‍ത്തവം, ഒന്നോ രണ്ടോമാസം ആര്‍ത്തവം ഇല്ലാതിരിക്കല്‍, അസഹ്യമായ വേദന, രക്തസ്രാവത്തില്‍ ഉള്ള കുറവ്, മാനസിക പിരിമുറുക്കം,അമിതമായി ഭാരം വര്‍ദ്ധിക്കുക എന്നതെല്ലാം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍ ആണ്.ഒരു വൈദ്യ നിര്‍ദ്ദേശത്തോടെ തുടര്‍ പരിശോധനകളായ സ്‌കാനിങ്, ചെയ്താല്‍ പിസിഒഡി സ്ഥിരീകരിക്കാനാകും.
പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കുമോ?
പിസിഒഡി എന്നത് തികച്ചും ഒരു ജീവിത ശൈലിരോഗമാണ്. തുടച്ചയായ വ്യായാമവും ഭക്ഷണ ക്രമീകരണവും, ആവശ്യമെങ്കില്‍ ആയുര്‍വേദ മരുന്നുകളും അതിന്റെ ചിട്ടയോടെ തുടര്‍ന്നാല്‍ പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കും.
ആഹാര ശീലങ്ങളില്‍ ശ്രദ്ധിക്കേണ്ടവ എന്തൊക്കെ ആണ്..?
ആഹാരം ആഹാരമായി മാത്രം കഴിക്കുക, അതിന്റെ സമയവും, അളവും നിശ്ചയിക്കുക എന്നത് ഏറ്റവും പ്രധാനമാണ്.
അനാവശ്യമായ ഡയറ്റിങ്ങും ശരിയായ നിര്‍ദ്ദേശം ഇല്ലാത്ത ഡയറ്റും അനാരോഗ്യത്തിലേക്ക് നയിക്കും എന്നതില്‍ സംശയം വേണ്ട….!
ഫാസ്റ്റ്ഫൂഡ്, മധുര പാനീയങ്ങള്‍,പാക്കറ്റ് ഫുഡ്, മധുര പലഹാരങ്ങള്‍, കാലറി അധികം അടങ്ങിയ ഭക്ഷണങ്ങള്‍, എണ്ണപലഹാരങ്ങള്‍ എന്നിവ തീര്‍ത്തും ഒഴിവാക്കാം.
◼️ ഡോ. വിനിയ വിപിൻ
ചീഫ് കൺസൾട്ടൻ്റ്, ആയുർവേദ സൗധ ബെംഗളൂരു
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം: 72049 10260, 72044 84666
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന ഒമ്പതുഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാ പിച്ചു. കക്കി, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഷോളയാർ, പെരിങ്ങൽകുത്ത്,…
കൊച്ചി: അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച കേസുകളില്‍ വിചാരണക്കോടതി ജഡ്ജിമാര്‍ ദൃശ്യങ്ങള്‍ കണ്ട് ബോധ്യപ്പെടണമെന്ന് ഹൈക്കോടതി ഉത്തരവ്. തെളിവുകള്‍ നേരിട്ട് പരിശോധിച്ച്…
ബെംഗളൂരു: സർക്കാർ റസിഡൻഷ്യൽ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആൺകുഞ്ഞിന് ജന്മം നൽകി. കര്‍ണാടകയിലെ യാദ്ഗിർ ജില്ലയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ കോണ്‍ഗ്രസിൻ്റെ നിലപാട് കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്നതെന്ന് സിപിഐഎം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്. തെറ്റ്…
പത്തനംതിട്ട: അച്ചൻകോവിലാറ്റില്‍ കല്ലറക്കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. സന്നദ്ധ സംഘടനയായ നന്മ കൂട്ടം നടത്തിയ തെരച്ചിലിലാണ്…
വയനാട്: താമരശ്ശേരി ചുരത്തിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഗതാഗതം പൂര്‍ണമായും…