ബെംഗളൂരു: പീനിയ മേൽപ്പാലത്തിൽ അടുത്താഴ്ച മുതൽ ഭാരവാഹനങ്ങൾക്കും യാത്രാനുമതി. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാരവാഹനങ്ങൾക്ക് പാതയിൽ വീണ്ടും അനുമതി നൽകുന്നത്. ജൂലൈ 29 മുതലാണ് ഭാരവാഹനങ്ങൾ വീണ്ടും ഓടിതുടങ്ങുക.
ഫ്‌ളൈഓവറിൻ്റെ രണ്ട് സ്പാനുകളിലെ പ്രെസ്‌ട്രെസ്ഡ് കേബിളുകളിൽ തുരുമ്പെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, 2021 ഡിസംബറിൽ എൻഎച്ച്എഐ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരുന്നു. കുറച്ച് മാസങ്ങൾക്ക് ശേഷം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദഗ്ധരും ശാസ്ത്രജ്ഞരും നടത്തിയ പരിശോധനയ്ക്ക് ശേഷം, സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ സഞ്ചാരം അതോറിറ്റി അനുവദിക്കുകയും ഹെവി വാഹനങ്ങളുടെ നിരോധനം തുടരുകയും ചെയ്തു.
പിന്നീട് ഭാര വാഹനങ്ങൾക്കായി മേൽപ്പാലം തുറക്കാനുള്ള സൗകര്യമൊരുക്കാൻ ബെംഗളൂരുവിലെ എൻഎച്ച്എഐ ഉദ്യോഗസ്ഥർ സിറ്റി ട്രാഫിക് പോലീസിന് കത്തെഴുതി. ഇതോടെയാണ് 4.2 കിലോമീറ്റർ നീളമുള്ള മേൽപ്പാലം ഭാര വാഹനങ്ങൾക്കായി വീണ്ടും തുറക്കാൻ തീരുമാനമായത്.
TAGS: BENGALURU | FLY OVER
SUMMARY: After 2.5 Yrs, NHAI To Open Peenya Flyover For HMVs
ഡല്‍ഹി: യാത്രയ്ക്കിടെ വൃത്തികെട്ടതും കറപിടിച്ചതുമായ സീറ്റ് നല്‍കിയെന്ന യുവതിയുടെ പരാതിയില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുറ്റക്കാരനാണെന്ന് ഡല്‍ഹി ഉപഭോക്തൃ ഫോറം കണ്ടെത്തി.…
മംഗളൂരു: ധർമസ്ഥലയില്‍ ചിത്രീകരണത്തിന് എത്തിയ യൂട്യൂബർമാരെ ആക്രമിച്ച കേസിലെ 6 പ്രതികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. പദ്മപ്രസാദ്, സുഹാസ്, ഗുരുപ്രസാദ്,…
തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ഇമെയിൽ മുഖേന കെ…
കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിന് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ വീടൊരുങ്ങുന്നു. 'മിഥുന്റെ…
തിരുവനന്തപുരം: ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിന് ഇടക്കാല മുൻകൂർ ജാമ്യം. കൊല്ലം സെഷൻസ് കോടതി ഇടക്കാല മുൻകൂർ ജാമ്യം…
കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന സൂചന നല്‍കി കേരള കോണ്‍ഗ്രസ്…