LATEST NEWS

പേരാമ്പ്ര സംഘര്‍ഷം: ഏഴ് യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: പേരാമ്പ്രയിലെ സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റില്‍. സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിലാണ് അറസ്റ്റ്. യുഡിഎഫ് മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ ഷാഫി പറമ്പിൽ എംപിക്ക് ഉള്‍പ്പടെ പരുക്കേറ്റിരുന്നു.

പേരാമ്പ്ര സികെജി കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ യുഡിഎഫും എല്‍ഡിഎഫും നടത്തിയ റാലിയിലിലാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടെ പോലീസ് ലാത്തി ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. തുടർന്നായിരുന്നു ലാത്തി കൊണ്ടുള്ള അടിയില്‍ ഷാഫി പറമ്പിൽ എംപിക്കടക്കം പരുക്കേറ്റത്.

പേരാമ്പ്ര സംഘര്‍ഷത്തില്‍ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം പി പരാതി നല്‍കിയിരുന്നു. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പോലീസ് മർദിച്ചെന്നും റൂറല്‍ എസ് പി പരസ്യമായി സമ്മതിച്ച സാഹചര്യത്തില്‍ പോലീസുകാർക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.

SUMMARY: Perambra clash: Seven UDF activists arrested

NEWS BUREAU

Recent Posts

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ എട്ട് അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

31 minutes ago

പാലക്കാട്ട് രണ്ടുപേര്‍ മുങ്ങിമരിച്ചു

പാലക്കാട്‌: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…

1 hour ago

ഇരട്ട പൗരത്വം; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…

2 hours ago

കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി

തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…

2 hours ago

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; അപ്പീലുമായി സിബിഐ സുപ്രീംകോടതിയില്‍

ഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസില്‍ പ്രതികളായ പോലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയില്‍ സിബിഐ അപ്പീല്‍ സമർപ്പിച്ചു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വച്ച്‌…

3 hours ago

കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു

കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച്‌ കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…

4 hours ago