ബെംഗളൂരു: ഐപിഎൽ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ ആൾക്കൂട്ടദുരന്തമുണ്ടായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കർശനമായ സുരക്ഷാവ്യവസ്ഥകളോടെ സര്‍ക്കാര്‍ ക്രിക്കറ്റ് ടൂർണമെന്റുകൾക്ക് അനുമതി നല്‍കി. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പതിനൊന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ആൾക്കൂട്ടദുരന്തത്തിനുശേഷം മത്സരങ്ങൾ നടത്തുന്നത് വിലക്കിയിരിക്കുകയാണ്. ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജോൺ മൈക്കൽ കുഞ്ഞ കമ്മിഷന്റെ സുരക്ഷാനിർദേശങ്ങൾ പാലിച്ചാൽ ക്രിക്കറ്റ് അസോസിയേഷന് ടൂർണമെന്റ് നടത്താൻ അനുമതിനൽകാമെന്നാണ് മന്ത്രിസഭാ തീരുമാനം.
SUMMARY: Permission again given for cricket tournaments at Chinnaswamy