തിരുവനന്തപുരം: ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അന്വേഷണസംഘത്തിൻ്റെ ഹരജിയില്‍ മറുപടി നല്‍കാൻ വീണ്ടും സമയം ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. രണ്ടാം തവണയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സമയം നീട്ടീ ചോദിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഹരജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.
രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ രണ്ടാമത് പരാതി കൊടുത്ത അതിജീവിതയാണ് ജാമ്യത്തിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞ് അന്വേഷണ സംഘത്തെ സമീപിച്ചത്. തന്നെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചു എന്നു പറഞ്ഞാണ് പരാതിക്കാരി അന്വേഷണ സംഘത്തെ അതിജീവിത അറിയിച്ചത്. ഈ സാഹചര്യത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചു എന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചത്.
കേസ് ഇന്ന് വീണ്ടും പരിഗണിച്ചപ്പോഴാണ് മറുപടി നല്‍കാൻ ഇനിയും സമയം വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയോട് ആവശ്യപ്പെട്ടത്. മാർച്ച് 10 ന് ഹരജി വീണ്ടും പരിഗണിക്കും. അതിജീവിത കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന്റെ തൊട്ടടുത്ത ദിവസമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ വാട്സ് ആപ്പില്‍ വിളിക്കാൻ ശ്രമിച്ചത്.
SUMMARY: Petition to cancel bail; Rahul Mangkootathil MLA again seeks time















