കൊച്ചി: ദീർഘ ദൂര യാത്രക്കാർക്കും, ഉപയോഗക്താക്കള്‍ക്കും 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം ലഭ്യമാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പെട്രോള്‍ പമ്പുകളിലെ ടോയ്‌ലറ്റ് ഉപയോഗത്തില്‍ പമ്പ് ഉടമകള്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ്. ദേശീയപാതയല്ലാത്ത സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സൗകര്യം അനുവദിക്കണോ എന്ന കാര്യം പമ്പുടമകള്‍ക്ക് തീരുമാനിക്കാമെന്നും കോടതി വിശദീകരിച്ചു.
അതേസമയം, ദേശീയ പാതയില്‍ യാത്രികർക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് എൻഎച്ച്‌ഐ ആണെന്നും അത് പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് നല്‍കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ആദ്യ ഘട്ടത്തില്‍ പമ്പിലെ ശുചിമുറികള്‍ ഉപയോഗിക്കാനുള്ള സൗകര്യം പമ്ബിലെത്തുന്ന ഉപയോക്താക്കള്‍ക്കു മാത്രമായി നിജപ്പെടുത്തിയിരുന്നു.
എന്നാല്‍, പിന്നീട് ഈ ഉത്തരവില്‍ കോടതി ഭേഭദഗതി കൊണ്ടുവന്നു. എല്ലാ യാത്രികർക്കും ശുചിമുറികള്‍ തുറന്നു നല്‍കണം എന്നായിരുന്നു കോടതിയുടെ പുതുക്കിയ നിർദേശം. ഇതിനെതിരേ പമ്പുടമകള്‍ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിയിലാണ് ജസ്റ്റിസ് അമിത് റാവലിന്‍റെ സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
SUMMARY: Petrol pumps on national highways must provide 24-hour toilet facilities: High Court
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഭഗീരഥപുരയില്‍ മലിനജലം കുടിച്ച് ഒമ്പതുപേര്‍ മരിച്ചു. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അനവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന…
ബെംഗളൂരു: കന്നഡ സിനിമയിലെ ഇതിഹാസ താരങ്ങളായ ശിവരാജ് കുമാർ, ഉപേന്ദ്ര, രാജ് ബി. ഷെട്ടി എന്നിവർ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരില്‍ റിട്ടയേർഡ് പ്രിൻസിപ്പലിന്റെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിക്കുകയും ദമ്പതികളെ ആക്രമിക്കുകയും ചെയ്ത…
മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം. തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന…
തിരുവനന്തപുരം: ബെംഗളൂരുവിലെ ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെ ശിവഗിരിയില്‍ വേദി പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും. വര്‍ക്കല ശിവഗിരി…
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ഐജി, ഡിഐജി തലത്തില്‍ മാറ്റം. ആര്‍ നിശാന്തിനി ഐപിഎസിനെ പോലീസ് ആസ്ഥാനത്തെ…