ബാങ്കോക്ക്: തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌തോങ്‌താൻ ഷിനവത്രയെ പുറത്താക്കി. കംബോഡിയൻ മുൻ ഭരണാധികാരിയുമായുള്ള ഫോണ്‍ സംഭാഷണത്തിലെ പരാമർശങ്ങളുടെ പേരിലാണ് പെയ്‌തോങ്‌താനെ പുറത്താക്കിയത്. ഭരണഘടനാ കോടതിയുടേതാണ് നടപടി. ധാർമിക പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
തായ്‌ലൻഡില്‍ ശക്തമായ രാഷ്‌ട്രീയ ചരിത്രമുള്ള ഷിനവത്ര കുടുംബത്തിലെ അംഗമാണ് പെയ്‌തോങ്‌താൻ ഷിനവത്ര. 2024 ഓഗസ്റ്റിലാണ് അവർ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരമേറ്റത്. ഒരു വർഷം മാത്രമാണ് ഇവർക്ക് പ്രധാനമന്ത്രി പദവിയിലിരിക്കാൻ സാധിച്ചത്. മൂന്നിനെതിരെ ആറ് വോട്ടുകള്‍ക്കാണ് തായ്‌ലൻഡിലെ ഭരണഘടനാ കോടതി പെയ്‌തോങ്‌താനെ പുറത്താക്കിയത്.
കംബോഡിയയുമായുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് മുന്‍ കംബോഡിയന്‍ പ്രധാനമന്ത്രിയുമായുള്ള പെയ്‌തോങ്‌താൻ ഷിനവത്രയുടെ ഫോണ്‍ സംഭാഷണം പുറത്ത് വന്നത്. ജൂണ്‍ 15ന് ഇരുവരും നടത്തിയ ഫോണ്‍ സംഭാഷണം പിന്നീടാണ് പുറത്ത് വരുന്നത്. മുന്‍ കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്നിനെ പെയ്‌തോങ്‌താൻ ‘അങ്കിള്‍’ എന്ന് വിളിക്കുന്നതും, ഒരു കംബോഡിയന്‍ സൈനികന്റെ മരണത്തിനിടയാക്കിയ അതിര്‍ത്തി സംഘര്‍ഷത്തില്‍ സ്വന്തം സൈന്യത്തിന്റെ നടപടികളെ വിമര്‍ശിക്കുന്നതായും ഫോണ്‍ സംഭാഷണത്തില്‍ കേള്‍ക്കാമായിരുന്നു.
പുറത്തുവന്ന സംഭാഷണങ്ങള്‍ തങ്ങളുടേതാണെന്ന് ഇരുനേതാക്കളും സ്ഥിരീകരിക്കുകയും ചെയ്‌തു. പെയ്‌തോങ്‌താനിന്റെ പരാമർശങ്ങള്‍ തായ്‌ലൻഡില്‍ വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. അതിർത്തി തർക്കത്തെച്ചൊല്ലി ദേശീയ വികാരം ആളിക്കത്തിയിരുന്നു. പെയ്‌തോങ്‌താൻ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് വിട്ടുവീഴ്‌ച ചെയ്‌തുവെന്ന് എതിരാളികള്‍ ആരോപിച്ചു.
SUMMARY: Phone conversation with Cambodian leader leaked; Thailand ousts PM
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലെത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍. ഡ്രൈവര്‍ ജോസിനെയാണ് എസ്‌ഐടി കസ്റ്റഡിയിലെടുത്തത്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യം…
ഡൽഹി: പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സെഗാള്‍ രാജിവെച്ചു. രാജി കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഒന്നര വർഷം കാലാവധി…
ചെന്നൈ: തമിഴ് സിനിമയിലെ പ്രമുഖ നിര്‍മ്മാതാവ് എ വി എം ശരവണന്‍ എന്ന ശരവണന്‍ സൂര്യമണി അന്തരിച്ചു. എവിഎം പ്രൊഡക്ഷന്‍സിന്‍റെയും…
ന്യൂഡൽഹി: ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ ഇന്നലെയും ഇന്നുമായി റദ്ദാക്കിയതിലും വൈകിയതിലും അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ…
ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ റസിഡൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ…
ബെംഗളൂരു: കോട്ടയം വൈക്കം തലയോലപ്പറമ്പ് വാക്കയിൽ ഗോപാലകൃഷ്ണ കൈമൾ (84) ബെംഗളൂരുവിൽ അന്തരിച്ചു. വിദ്യാരണ്യപുര ഫസ്റ്റ് ക്രോസിൽ ആയിരുന്നു താമസം.…