കൊച്ചി: കൊച്ചി ബോൾഗാട്ടി പാലസിൽ സംഗീതജ്ഞന്‍ അലന്‍ വോക്കറുടെ ഡിജെ പരിപാടിക്കിടെ മോഷണം പോയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. ഇരുപതോളം ഫോണുകളാണ് കണ്ടെത്തിയത്. ഒരു പ്രതിയെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ എത്തിയ മോഷണ സംഘത്തിലെ അംഗമാണ് പിടിയിലായത്.
ഐ ഫോണുകളുടെ ലൊക്കേഷൻ മാത്രമായിരുന്നു ആദ്യം ലഭിച്ചത്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.സിറ്റി പോലീസിന്റെ രണ്ടു ടീമുകളാണ് ഡൽഹിയിലുള്ളത്. പ്രതികൾ രണ്ടു സംഘങ്ങളായി തിരിഞ്ഞ് മോഷണം നടത്തിയതെന്നാണ് കണ്ടെത്തല്‍. അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ഡല്‍ഹിയില്‍ തുടരുന്നുണ്ട്.
ഒക്ടോബര്‍ ആറിന് ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടില്‍ നടന്ന മെഗാ ഡിജെ ഷോയ്ക്കിടെയാണ് മൊബൈലുകള്‍ മോഷണം നടന്നത്. 36 ഫോണുകൾ നഷ്ടപ്പെട്ടു. 21 എണ്ണം ഐ ഫോണുകളാണ്. ഷോയിൽ മുൻനിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് കവർന്നത്. ആറായിരത്തോളം കാണികളായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്. ലോകപര്യടനത്തിന്റെ ഭാഗമായാണ് നോര്‍വീജിയന്‍ സംഗീതജ്ഞന്‍ അലന്‍ വോക്കര്‍ ഇന്ത്യയിലുമെത്തിയത്.
<BR>
TAGS : STOLEN | ARRESTED | KOCHI
SUMMARY : Phone Robbery at Alan Walker DJ Show; Stolen mobile phones found, three arrested
പത്തനംതിട്ട: ശബരിമലയില്‍ ഇന്നും വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 12 മണി വരെ 45,875 പേരാണ് ദർശനം പൂർത്തിയാക്കിയത്. ഒരു…
കാസറഗോഡ്: കാസറഗോഡ് യുവതിയെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ് ഉപ്പള സോങ്കാലില്‍ ആയിരുന്നു സംഭവം. കൊടങ്കൈ റോഡിലെ മൊയ്തീൻ…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പള്‍സര്‍ സുനിയടക്കം ആറ് പേര്‍ക്കും ശിക്ഷ വിധിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്…
ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിക്കു പിന്നാലെ വ്യോമയാന ഡയറക്ടറേറ്റ് ജനറലിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം,…
കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടേതല്ലെന്ന് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്ന…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ സറണ്ടർ ചെയ്ത തന്റെ പാസ്പോർട്ട്…